യുവാവ് കിണറ്റിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, സുഹൃത്ത് തള്ളിയിട്ടു?

 

ഇരവിപേരൂർ ∙ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. തോട്ടപ്പുഴ കുളക്കാട് ജോൺ വർഗീസിന്റെ മകൻ ജൂവൽ (35) ആണു മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ സുഹൃത്തുക്കളായ ജോജോ, വൈശാഖ് എന്നിവർക്കൊപ്പം ജോജോയുടെ പുരയിടത്തിലെ കിണറിന്റെ സംരക്ഷണ മതിലിൽ ഇരുന്നു സംസാരിക്കുന്നതിനിടയിലായിരുന്നു അപകടം. ജോജോയും കിണറ്റിൽ വീണെങ്കിലും കരയ്ക്കുകയറി. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാ സേന എത്തി ജൂവലിനെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സുഹൃത്തുക്കളായ ഇവർ മദ്യപിക്കുന്നതിനിടയിൽ തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. പൊലീസ് ജോജോയെ ചോദ്യം ചെയ്തു.വിശാഖ് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും പൊലീസ് നീരിക്ഷണത്തിലാണ്. നാളെ ജൂവലിന്റെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇവരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് തിരുവല്ല പൊലീസ് നൽകിയ സൂചന.