Headlines

പുത്തനത്താണിയില്‍ കാര്‍ ബൈക്കില്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം പുത്തനത്താണിയില്‍ വാഹനാപകത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മന്‍സൂര്‍ എന്നിവരാണ് മരിച്ചത്.

പുത്തനത്താണിക്കടുത്ത് ചന്ദനക്കാവ് ഇക്ബാല്‍ നഗറില്‍ ഇന്ന് രാവിലെയാണ് വാഹനാപകടം ഉണ്ടായത്. കാര്‍ ബൈക്കില്‍ ഇടിച്ച് ആണ് അപകടം. മുഹമ്മദ് സിദ്ദീഖ്, ഭാര്യ റീസ എം. മന്‍സൂര്‍ എന്നിവര്‍ മരിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു സിദ്ദീഖിന്റെയും റിസയുടേയും വിവാഹം. രാവിലെ ജോലിക്ക് പോവുമ്പോഴാണ് അപകടം.

അതേസമയം, തിരുവനന്തപുരം ബാലരാമപുരം കൊടിനടയില്‍ ആണ് സ്‌കൂള്‍ ബസ് അപകടതില്‍പെട്ടു. ബസിന് പിന്നില്‍ മിനിലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. നെല്ലിമൂട് സ്റ്റെല്ലമേരി എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലേക്ക് പോയ മിനി ലോറിയാണ് സ്‌കൂള്‍ വാഹനത്തിന് പിന്നിലിടിച്ചത്.