65 വയസ് മുകളിലുള്ള വയോജനങ്ങൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. വയോമിത്രം പദ്ധതി കൂടുതൽ വാർഡുകളിൽ നടപ്പാക്കും. 50 ലക്ഷം ഇതിനായി വിനിയോഗിക്കും. വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് നിർമിച്ചു നൽകും.
അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കും. ടുറിസം ഐ ടി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 101 കൗൺസിലർമാർ ഒറ്റ യൂണിറ്റായി കണ്ട് മുന്നോട്ട് പോകും. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ വിയോജിപ്പുകൾ ഇല്ലാതെ മുന്നോട്ട് പോകും. നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രിയോട് പിന്തുണ അഭ്യർത്ഥിച്ചു.
തിരുവനന്തപുരത്തെ അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി മാറ്റും. തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത കാര്യം പാർട്ടി അറിയിച്ചത് ഇന്നലെ ഉച്ചയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് വരും. അത് ഉറപ്പ് നൽകുന്നു. അഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നാക്കി തിരുവനന്തപുരത്തെ മാറ്റും. അതാണ് ലക്ഷ്യം. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുമെന്നും മികച്ച പ്രതിപക്ഷമുള്ളത് ഗുണം ചെയ്യുമെന്നും വി വി രാജേഷ് പറഞ്ഞു.








