Headlines

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് ( 35 ) ആണ് മരിച്ചത്. മംഗലാപുരം – പാലക്കാട് ഇൻ്റർസിറ്റി ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ശരീരത്തിൻ്റെ ഒരു ഭാഗം ഗുഡ്സ് ട്രെയിനിൽ കുടുങ്ങി. കുമ്പള സ്റ്റേഷനിൽ നിർത്തിയാണ് ശരീരഭാഗം കണ്ടെത്തിയത്. മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്,…

Read More

ശരണമന്ത്ര മുഖരിതമായി സന്നിധാനം; തങ്കയങ്കിചാർത്തി ദീപാരാധന പൂർത്തിയായി

ഭക്തി സാന്ദ്രമായി സന്നിധാനം. തങ്കയങ്കിചാർത്തിയുള്ള ദീപാരാധന പൂർത്തിയായി. ശരംകുത്തിയിൽ എത്തിച്ചേർന്ന ഘോഷയാത്രയെ ആചാരപരമായ വരവേൽപ്പ് നൽകിയാണ് ദേവസ്വം ഉദ്യോഗസ്ഥർ ചേർന്ന് സ്വീകരിച്ചത്. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ദീപാരാധനയ്ക്ക് ശേഷമാണ് തീർത്ഥാടകർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നാളെയാണ് ശബരിമലയിൽ മണ്ഡല പൂജ. വിർച്വൽ ക്യൂ വഴി 30000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ രണ്ടായിരം പേർക്കുമാണ് നാളെ സന്നിധാനത്ത് പ്രവേശനമുണ്ടാവുക. ഇന്നത്തെ നെയ്യഭിഷകത്തിൻ്റ സമയം 10.30 വരെ മാത്രമായും ക്രമപ്പെടുത്തി. ഘോഷയാത്രയോടനുബന്ധിച്ചു പമ്പയിലും സന്നിധാനത്തും ഭക്തർക്ക് നിയന്ത്രണം…

Read More

‘ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് വരുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്’; കര്‍ണാടകയിലെ കുടിയൊഴിപ്പിക്കലില്‍ മുഖ്യമന്ത്രി

ബെംഗളൂരുവിലെ ഫക്കീര്‍ കോളനി തകര്‍ത്തതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ജനത താമസിക്കുന്ന ഫക്കീര്‍ കോളനിയും വസീം ലേ ഔട്ടും ബുള്‍ഡോസര്‍ വെച്ച് തകര്‍ത്ത നടപടി വേദയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമോത്സുകതയുടെ മറ്റൊരു പതിപ്പാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഉത്തരേന്ത്യന്‍ മോഡല്‍ ദക്ഷിണേന്ത്യയിലേക്ക് ചുവട് വെക്കുമ്പോള്‍ കാര്‍മ്മികത്വം കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രിനാണെന്നും കുറ്റപ്പെടുത്തി. ഇതിനെ കോണ്‍ഗ്രസ് എന്തുപറഞ്ഞ് ന്യായീകരിക്കുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

Read More

കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി; അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയം

കളമശ്ശേരി കിൻഫ്ര സമുച്ചയത്തിനുള്ളിലെ സ്വിമ്മിങ് പൂളിൽ നിന്ന് മൃതദേഹം കണ്ടെത്തി. രണ്ടു ദിവസം പഴക്കമുള്ള മൃതദേഹമാണ് ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളിൽ നിന്ന് കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റേതാണ് ഈ മൃതദേഹമെന്നാണ് പൊലീസിന്റെ സംശയം. ഈ മേഖലയിൽ വ്യാപകമായി ഇതരസംസ്ഥാന തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ ആരുടെയെങ്കിലും മൃതദേഹമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം അറിയാൻ സാധിക്കുകയുള്ളൂ.

Read More

ബിനു പുളിക്കക്കണ്ടത്തിന് ഇത് രാഷ്ട്രീയ പ്രതികാരം, പാലായിൽ ചരിത്രം കുറിക്കാൻ ദിയ

പാലായിൽ പുതുയുഗം പിറന്നിരിക്കുന്നു. ദിയ പുളിക്കക്കണ്ടം എന്ന 21കാരി ഇനി പാലാ നഗരസഭയെ നയിക്കും. രാജ്യത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ദിയ പുളിക്കക്കണ്ടം. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ബിനു പുളിക്കക്കണ്ടം യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് പാലാ നഗരസഭാ ഭരണം യുഡിഎഫിന്റെ കൈകളിൽ എത്തുന്നത്. പുളിക്കക്കണ്ടം കുടുംബത്തെ ഒരുമിച്ച് നിർത്താനായി സിപിഐഎമ്മും കേരളാ കോൺഗ്രസ് എമ്മും തീവ്രശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ആ ശ്രമങ്ങളെല്ലാം പാളുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പുളിക്കക്കണ്ടം ഫാമിലി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന പ്രഖ്യാപനം വരുന്നത്. യുഡിഎഫുമായി…

Read More

‘കണ്ണൂരിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം, ലീഗ് നേതാക്കൾ ബിജെപിക്ക് വേണ്ടി വീട് കയറി വോട്ട് ചോദിച്ചു’: കെ കെ രാഗേഷ്

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തിരിച്ചടി ഉണ്ടായെന്നു ഒരു മാധ്യമം വാർത്ത കൊടുത്തു, യഥാർഥത്തിൽ 11ൽ 8 മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ഭൂരിപക്ഷം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിക്കാൻ കഴിയുന്ന സാഹചര്യം. കണ്ണൂരിൽ എൽഡി എഫിന് ജയിക്കാൻ കഴിയാത്തത് ആയി ഒരു മണ്ഡലവുമില്ല എന്ന് ഈ തെരെഞ്ഞെടുപ്പിലൂടെ വ്യക്തമായി. വിവാദങ്ങൾ ആണ് തിരഞ്ഞെടുപ്പിൽ ചർച്ചയായത്, വികസനം അല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു. കണ്ണൂരിൽ…

Read More

‘യോഗിയുടെ ബുൾഡോസർ രാജ് കോൺഗ്രസിലൂടെ കർണാടകയിലെത്തി നിൽക്കുന്നു; ഇതാണോ രാഹുൽ ഗാന്ധിയുടെ സ്നേഹത്തിന്റെ കട’ ; വി കെ സനോജ്

കർണാടകയിലെ ബുൾഡോസർ രാജിൽ രൂക്ഷവിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ‘ബുൾഡോസർ രാജ്’ കോൺഗ്രസിലൂടെ കർണാടകയിലും എത്തിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ബാംഗ്ലൂർ നഗരത്തിലെ യലഹങ്കയിലുള്ള ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലെ അഞ്ഞൂറോളം വീടുകളാണ് കഴിഞ്ഞ ദിവസം കർണാടക അധികൃതർ ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി അവിടെ താമസിക്കുന്ന മൂവായിരത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പുലർച്ചെ തെരുവിലേക്ക് തള്ളിവിട്ടതെന്ന് സനോജ് ചൂണ്ടിക്കാട്ടി….

Read More

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; സ്ഥിരീകരിച്ച് പ്രവാസി വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രവാസി വ്യവസായി. ചിത്രം കണ്ടാണ് സ്ഥിരീകരിച്ചത്. ശബരിമല കൊള്ളയുമായി ഒരു ബന്ധവുമില്ലെന്ന് ഇയാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ നമ്പര്‍ ആരോ മിസ് യൂസ് ചെയ്യുന്നു. അതേ കുറിച്ചാണ് എസ്‌ഐടി ചോദിച്ചത്. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. താന്‍ ഉപയോഗിക്കുന്ന നമ്പര്‍ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആള്‍ നമ്പര്‍ ദുരുപയോഗം ചെയ്തു. താന്‍…

Read More

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ

രാജ്യാന്തര മോഷ്ടാവ് കൊച്ചിയിൽ പിടിയിൽ. ഉത്തർപ്രദേശിൽ ബാങ്ക് കൊള്ളയടിച്ച് 85 ലക്ഷം കവർന്ന റിസാകത്ത് ആണ് പിടിയിലായത്. ലോഡ്ജിൽ നിന്നാണ് ഉത്തർപ്രദേശ് പോലീസ് ഇയാളെ പിടികൂടിയത്.ഡിസംബർ 15 നാണ് ഇയാൾ ലക്‌നൗ ഹൈവേയിൽ വെച്ച് ബാങ്കിലേക്ക് കൊണ്ടുപോയ 85 ലക്ഷം രൂപ ഇയാളും മറ്റ് അഞ്ചുപേരും കൂടി കൊള്ളയടിച്ചത്. കവർച്ചയ്ക്ക് ശേഷം സംഘം പല സ്ഥലങ്ങളിലേക്കായി കടന്നുകളയുകയായിരുന്നു. പിന്നീട് ഉത്തർപ്രദേശ് പൊലീസ് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്ത് ഉണ്ടെന്ന് കണ്ടെത്തിയത്….

Read More

ബിജെപിയുടേത് പടിപടിയായിട്ടുള്ള വളർച്ച, നിയമസഭ തിരഞ്ഞെടുപ്പിലും വലിയ സംഖ്യയിൽ വിജയം ഉറപ്പ്: കെ. സുരേന്ദ്രൻ

തിരുവനന്തപുരത്ത് ബിജെപിക്കുള്ളതെന്ന് പടിപടിയായിട്ടുള്ള വളർച്ചയെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണ 35 സീറ്റുകളിൽ ഞങ്ങൾ വിജയിച്ചപ്പോൾ തൊട്ടടുത്ത 12 സീറ്റുകളിൽ ഞങ്ങൾ രണ്ടാം സ്ഥാനത്ത് വന്നിരുന്നു. കുറഞ്ഞ വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തായ വേറെയും സീറ്റുകൾ ഉണ്ടായിരുന്നു. ഇത്തവണ അതിന്റെ ഫലം കൊയ്യാൻ സാധിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു കാര്യം ഉറപ്പാണ് ഞങ്ങൾ വലിയ സംഖ്യയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു വരും എന്നുള്ളത് നിങ്ങൾ ഉറപ്പിച്ചു കൊള്ളൂ. ഓരോ…

Read More