Headlines

പ്രതിഷേധങ്ങൾ ഒഴിഞ്ഞു; രാജ്യതലസ്ഥാനം സാധാരണ നിലയിൽ, ഡൽഹിയിലെ മെട്രോ സ്റ്റേഷൻ തുറന്നു

 

നീറ്റ് പരീക്ഷ ക്രമക്കേടുകൾക്കെതിരായ സിജെപി പ്രതിഷേധം അവസാനിച്ചതോടെ രാജ്യതലസ്ഥാനം സാധാരണ നിലയിൽ. ജന്തർ മന്തർ നിന്ന് സമര വേദി പൂർണമായും പൊളിച്ചു നീക്കി. വിദ്യാർഥികൾക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഉടൻ പിൻവലിക്കും.ചൊവ്വാഴ്ചയ്ക്കകം കേന്ദ്രം രേഖാമൂലം ഉറപ്പു നൽകും. എന്നാൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷം പ്രതിഷേധം തുടരും. നാളെ പാർലമെന്റിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം . അതേസമയം, പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.

 

 

ഡൽഹിയിലെ മെട്രോ സ്റ്റേഷൻ പ്രവർത്തനങ്ങൾ സാധാരണ നിലയിലായി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന് പൊതു പരീക്ഷ നിയമ ഭേദഗതി ബില്ലിലൂടെ വരുന്നത് കർശന വ്യവസ്ഥകളാണ്. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ ഐതിഹാസിക ഏടാണ് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ കോക്രോച്ച് ജനതാ പാർട്ടി അടയാളപ്പെടുത്തിയത്. ജന്തർ മന്തറിലെ സമരം അവസാനിപ്പിച്ച ഈ യുവജന കൂട്ടായ്മയുടെ അടുത്ത നീക്കം എന്താവും എന്നത് യുവജനങ്ങൾ മാത്രമല്ല ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

യുവാക്കളെ കുറിച്ച് രാജ്യത്തെ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തെ തുടർന്നാണ് CJP യുടെ തുടക്കം . യുവജനങ്ങളുടെ ഈ ഓൺലൈൻ കൂട്ടായ്മ രൂപപ്പെട്ട ശേഷം ആദ്യം ഇടപെട്ട വിഷയം മാത്രമാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ച. സമരം വിജയം കണ്ടു. ഇനിയും വിഷയങ്ങൾ ബാക്കിയുണ്ട്. മൂന്നിൽ രണ്ട് യുവജനങ്ങളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. യുവജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അനവധി. തൊഴിൽ ഇല്ലായ്മ അത്രയേറെ രൂക്ഷം. സർക്കാർ ജോലികൾ അടക്കം നികത്താത്ത ഒഴിവുകൾ ലക്ഷക്കണക്കിന്. വലിയൊരു വിഭാഗത്തെ പെട്ടെന്ന് സ്വാധീനിക്കാൻ കഴിയുന്ന വിഷയങ്ങളിൽ ഒന്നാണ് അത്. E 20 പെട്രോൾ അടക്കം രാജ്യത്ത് പുകയുന്ന അമർഷവും സിജെപി കാണാതെയില്ല. ഇതൊരു തുടക്കം മാത്രം എന്ന് അഭിജിത്ത് ദീപ്കെ ഇന്നലെ പ്രഖ്യാപിച്ചത് ഒരു സൂചനയാണ്. ഒന്നാമത്തെ വിക്കറ്റ് മാത്രമാണ് വീണതെന്ന് സി.ജെ.പി പറയുന്നു.

 

ജൂലൈ 20-ലെ ലാത്തിച്ചാർജ്ജിനും സർക്കാരിന്റെ കടുത്ത നിലപാടുകൾക്കും ശേഷവും ധർമേന്ദ്ര പ്രധാന്റെ രാജിക്കായി സിജെപി ഉറച്ചുനിന്നു. ഒടുവിൽ, വിദ്യാർഥികളുടെ ഭാവി മുൻനിർത്തിയും രാജ്യവിരുദ്ധ ശക്തികൾ സമരം മുതലെടുക്കുന്നത് തടയാനുമാണ് താൻ രാജിവെക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രധാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജി സമർപ്പിച്ചു.