Headlines

‘കൂടുതല്‍ സാഹസത്തിന് മുതിര്‍ന്നാല്‍ നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമുള്ള തിരിച്ചടി നല്‍കും’; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംങ്

 

കാര്‍ഗില്‍ വിജയ് ദിവസില്‍ പാകിസ്താന് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കൂടുതല്‍ സാഹസത്തിന് പാകിസ്താന്‍ മുതിരരുത് എന്ന് രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. ലഡാക്കിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ വീരജവാന്മാര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാകിസ്താനെതിരെ ആഞ്ഞടിച്ചു. പാകിസ്താന്റെ മുന്നേറ്റം ഭീകരവാദത്തിലാണ്. പാക് സൈന്യം ഭീകരര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 

 

പാകിസ്താന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് മുതിര്‍ന്നാല്‍ ‘അവരുടെ സങ്കല്‍പ്പത്തിനും അപ്പുറമുള്ള’ തിരിച്ചടി നേരിടേണ്ടിവരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യ സാങ്കേതിക വിദ്യയില്‍ മുന്നേറുമ്പോള്‍ പാകിസ്താന്‍ പുതിയ നുഴഞ്ഞുകയറ്റ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നുവെന്നും പ്രതിരോധ മന്ത്രി വിമര്‍ശിച്ചു.അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയ അദ്ദേഹം ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പരാമര്‍ശിച്ചു. ഭീകരവാദത്തില്‍ ഏര്‍പ്പെടുന്നവരുടെ ഗതി എന്തായിരിക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ കാണിച്ചുകൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പ്രതിരോധ മന്ത്രിയും കരസേനാ മേധാവി ജനറല്‍ ധീരജ് സേത്തും പുഷ്പചക്രം അര്‍പ്പിച്ചു.

 

കാര്‍ഗില്‍ വിജയ് ദിവസ് അഭിമാനത്തിന്റെ ദിവസം എന്ന് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദ പറഞ്ഞു. മന്‍കി ബാത്തില്‍ പ്രധാനമന്ത്രി കാര്‍ഗിലില്‍ വീര മൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ സൈകര്‍ കാണിച്ച വീര്യം എക്കാലവും രാജ്യം ഓര്‍മിക്കും എന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ ആയിരുന്നു പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് ആദരം അര്‍പ്പിച്ചത്.