Headlines

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സിഐക്ക് സസ്പെൻഷൻ

പത്തനംതിട്ട∙ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സിഐക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിസിആർബി സിഐ ടി.കെ.വിനോദ് കൃഷ്ണയ്ക്ക് എതിരെയാണ് നടപടി. വിനോദ് കൃഷ്ണ എലവുംതിട്ട സിഐ ആയിരിക്കെയാണ് യുവതിയെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു.
ഭാര്യയുമായി വിവാഹമോചനം നേടിയശേഷം വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയോട് പറഞ്ഞത്. വിനോദ് കൃഷ്ണ വിരമിക്കാൻ ഇനി 2 വർഷമേയുള്ളൂ. പേരൂർക്കടയിൽ സിഐ ആയിരിക്കെ യുവതിയെ തിരുവനന്തപുരത്തും ഒപ്പം താമസിപ്പിച്ചിരുന്നു. വിവാഹ വാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെയാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.