Headlines

‘മത സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം’, കാസർഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; SDPI പ്രവർത്തകർ ഉൾപ്പെടെ 50 പേർക്കെതിരെ കേസ്

കാസർഗോഡ് തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവം. എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. രണ്ട് എസ് ഡി പി ഐ പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ.

പ്രതികൾ സമൂഹത്തിൽ വർഗീയ ലഹള ഉണ്ടാക്കാൻ ബോധപൂർവം ശ്രമിച്ചെന്ന് FIR. ജുമാ നിസ്കാര സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിക്രമം. ലഹരി, അടിപിടി കേസുകളിൽ പ്രതികളായവരാണ് പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ്. FIR ന്റെ പകർപ്പ് 24 ന് ലഭിച്ചു.

ശുചിത്വ മിഷന്റെ തെരഞ്ഞെടുപ്പ് ഹരിത ചട്ടം നടപ്പിലാക്കാനുള്ള ബോധവൽക്കരണ പരിപാടിയാണ് തടഞ്ഞത്. ഉളിയത്തടുക്ക ടൗണിൽ വച്ചാണ് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഒരു സംഘം ആളുകൾ തടഞ്ഞത്. ജുമ സമയത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ ആക്രമണം.