കാസർകോട് ∙ ചെർക്കള – കല്ലട്ക്ക റോഡ് അഭിവൃദ്ധിപ്പെടുത്താൻ 29.83 കോടി രൂപയുടെ കിഫ്ബി ടെൻഡർ നടപടികൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകരിച്ചു. നിലവിലുള്ള കിഫ്ബി പദ്ധതി സംബന്ധിച്ച് പുതിയ സർക്കാർ തീരുമാനം എടുക്കാനിരിക്കെയാണ് ചെർക്കള – കല്ലട്ക്ക റോഡിനായി മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടൽ.
നിലവിൽ ടെൻഡർ ചെയ്ത കിഫ്ബി പ്രവൃത്തികൾ ഏറ്റെടുക്കേണ്ടതുണ്ടോ തുടങ്ങിയതുമായി ബന്ധപ്പെട്ട് 27ന് സർക്കാർ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. സംസ്ഥാനാന്തര പാതയിൽ ചെർക്കള – കല്ലട്ക്ക റോഡിന്റെ കടുത്ത ദുരിതാവസ്ഥ നിയുക്ത എംഎൽഎ കല്ലട്ര മാഹിനാണ് മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയത്. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനാണ് 29.83 കോടി രൂപയുടെ കിഫ്ബി പദ്ധതി. മഴ ശക്തമാകുന്നതിനു മുൻപ് കുഴികൾ അടച്ചില്ലെങ്കിൽ ഈ വഴിയുള്ള ഗതാഗതം വളരെ ദുഷ്കരമാകും.








