മന്ത്രി ടി. സിദ്ദിഖിന് ചൂരൽമല-മുണ്ടക്കൈ വിദ്യാർഥികളുടെ സ്നേഹാശംസകൾ
കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന് ചൂരൽമല-മുണ്ടക്കൈ വിദ്യാർഥികളുടെ സ്നേഹാശംസകൾ. 2024-ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരും ഉടയവരും സർവ്വസ്വവും നഷ്ടപ്പെട്ട വിദ്യാർത്ഥികളാണ്, തങ്ങളെ രക്ഷകർത്താവിന്റെ ഉത്തരവാദിത്തത്തോടെ ചേർത്തുപിടിച്ച അന്നത്തെ കൽപ്പറ്റ എം.എൽ.എയും ഇന്നത്തെ കൃഷി മന്ത്രിയുമായ ടി. സിദ്ദീഖിനോട് വീഡിയോ കോളിലൂടെ സ്നേഹവും സന്തോഷവും പങ്കുവെച്ചത്. “മന്ത്രികസേരയിൽ അങ്ങയെ കാണുമ്പോൾ മനസ്സ് നിറയുകയാണ്” എന്ന് വികാരാധീനരായി വിദ്യാർത്ഥികൾ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിനോട് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു…
