Headlines

പറഞ്ഞ് ഉറപ്പിച്ച സീറ്റ് നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പറഞ്ഞ് ഉറപ്പിച്ച സീറ്റ് കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയതോടെയാണ് ആത്മഹത്യ ശ്രമം. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19 ൽ യുഡിഎഫ് സ്ഥാനാർഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർഥിത്വം നൽകിയില്ല. ഡിസിസി പ്രസിഡന്റിനെ വീട്ടിൽ പോയി കണ്ട് സംസാരിച്ചിട്ടും നടപടിയായില്ല. ക്വാറി ഉടമ യുഡിഎഫ് ലേബലിൽ പ്രചരണം തുടങ്ങിയെന്നും സി ജയപ്രദീപ് പറഞ്ഞു.