Headlines

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പിഎഫ് നല്‍കുന്നത് പരിഗണനയില്‍; മാറ്റത്തിനൊരുങ്ങി EPFO

 

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും പിഎഫ് ആനുകൂല്യങ്ങള്‍ വരുന്നു. സാമൂഹിക സുരക്ഷ നല്‍കുന്നതിനുള്ള ചട്ടക്കൂട് തയ്യാറാക്കുന്നത് പരിഗണനയിലാണെന്ന് ഇപിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. (EPFO May Open Provident Fund Scheme To Gig Workers, Self-Employed)

 

 

അസംഘടിത മേഖലയിലുള്ളവര്‍, ഗിഗ് തൊഴിലാളികള്‍, സ്വയംതൊഴില്‍ ചെയ്യുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തും. എല്ലാവര്‍ക്കും വിരമിക്കല്‍ സമ്പാദ്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. നിലവിലുള്ള ഇപിഎഫ്ഒ മാതൃകയിലാണ് സമാഹരണ ഘട്ടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പുതിയ വരിക്കാര്‍ക്ക് ദിവസേനയോ വാര്‍ഷികമോ സംഭാവന നല്‍കാനുള്ള സൗകര്യം ഉണ്ടാകും. പുതിയ ചട്ടക്കൂടിനായി വിവിധ രാജ്യങ്ങളില്‍ പരീക്ഷിച്ച മോഡലുകളാണ് ഇപിഎഫ്ഒ പരിഗണിക്കുന്നത്.എല്ലാ തൊഴിലാളികള്‍ക്കും വിരമിക്കല്‍ സമ്പാദ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളാണ് നടക്കാനിരിക്കുന്നത്. രണ്ടര ലക്ഷം രൂപ വരെയുള്ള വാര്‍ഷിക സംഭാവനയ്ക്ക് പൂര്‍ണ ഇളവ് ലഭിക്കും. ഇത് നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നുമാണ് റിപ്പോര്‍ട്ട്.