ശ്രീകണ്ഠപുരം ∙ പൈതല്‍മലയിൽ റിസോര്‍ട്ട് കെയര്‍ടേക്കർ തൂങ്ങിമരിച്ച നിലയിൽ. നിള പൈതല്‍ റിസോര്‍ട്ടില്‍ കെയര്‍ടേക്കറായി ജോലി ചെയ്തുവരുന്ന ചെറുതാഴം അടുത്തില വയലപ്ര സ്വദേശി മുണ്ടയാടന്‍ മനോജ് (53)നെയാണ് സ്റ്റാഫ് റൂമിലെ ജനാലയുടെ കമ്പിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷമായി റിസോര്‍ട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. നേരത്തേ പ്രവാസിയായിരുന്ന മനോജ് തിരിച്ചെത്തിയശേഷം ബസ് ഡ്രൈവറായും അടുത്തിലയില്‍ ഓട്ടോഡ്രൈവറായും ജോലി ചെയ്തിരുന്നു. ഭാര്യ: ബിജി. മക്കള്‍: ജിഷ്ണു, ജിത്തു.






