വിഎസിന്‍റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് എ.സുരേഷിന് പുതുയുഗ യാത്ര വേദിയില്‍ വന്‍ വരവേല്‍പ്പ്. ഷാള്‍ അണിയിച്ച് സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വി.ഡി.സതീശൻ, കെ. മുരളീധരൻ, ഷാഫി പറമ്പിൽ എംപി, വി. കെ ശ്രീകണ്ഠൻ എംപി എന്നിവർ ചേർന്ന് സ്വീകരിച്ചു. 13 കൊല്ലമായി ഞാൻ അനുഭവിച്ച വേദന ഞാൻ ഇന്ന് അവസാനിപ്പിച്ചുവെന്ന് എസ് സുരേഷ് പറഞ്ഞു.മലമ്പുഴയിൽ വിഎസ് അച്യുതാനന്ദൻ്റെ മകൻ ഇടത് സ്ഥാനാർഥിയായി മത്സരിക്കാനെത്തിയാൽ തൻ്റെ തീരുമാനത്തിൽ പുനർവിചിന്തനം നടത്തുമെന്ന് എ സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മലമ്പുഴയിൽ നിന്ന് സുരേഷ് ജനവിധി തേടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നും എംവി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തിയെന്നും എ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘എംവി ഗോവിന്ദൻ്റെ പ്രസ്താവന ദുഖപ്പെടുത്തി. എന്താണ് ഞാൻ ചെയ്ത തെറ്റ്? പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിക്ക് പുറത്ത് നിൽക്കുമ്പോഴും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല. ഇപ്പോഴും പാർട്ടി മനസ്സ് സൂക്ഷിക്കുന്നുണ്ട്. ഒരു പാർട്ടി ആനുകൂല്യവും പറ്റിയിട്ടില്ല.’ അദ്ദേഹം പറഞ്ഞു.







