അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജി കുമാറിനെക്കുറിച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി എഴുതിയ വൈകാരിക പോസ്റ്റ് ശ്രദ്ധ നേടുന്നു. താനുമായി ഒരുപാട് കാര്യങ്ങളില്‍ വ്യത്യസ്തകളുണ്ടായിരുന്ന ഷാജി കുമാറും താനും ഒറ്റ ലക്ഷ്യത്തിലേക്ക് പയ്യെ ഇഴുകിച്ചേര്‍ന്നതും വലിയ ആത്മബന്ധം രൂപപ്പെട്ടുവന്നതും എങ്ങനെയെന്ന് വിശദീകരിച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്. ഷൂട്ടിങ് വേളയില്‍ ഷാജിയേട്ടാ എന്ന് നീട്ടിവിളിച്ചുള്ള തന്റെ കമാന്റും അതിന് റെഡ് സാര്‍ എന്ന മറുപടിയും ഒരിക്കലും മറക്കാനാകില്ലെന്നും തരുണ്‍ മൂര്‍ത്തി എഴുതി. തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘തുടരും’ , ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന അതിമനോഹരം എന്നിവയുടെ ഛായാഗ്രാഹകനായിരുന്നു ഷാജി കുമാര്‍.
ഷാജി കുമാറുമായി സംസാരിച്ചിരിക്കുന്ന ഒരു ചിത്രം കൂടി പങ്കുവച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.
അതേ. ഇത് ഞങ്ങളെടുത്ത അവസാന ഫോട്ടോയാണ്.
ആ മനുഷ്യനെക്കുറിച്ച് ഞാന്‍ എത്രയെഴുതിയാലും മതിയാകില്ല. ആ മനുഷ്യന് എനിക്ക് എന്തൊക്കെയാണെന്ന് വിശദീകരിക്കാനും എനിക്കാകില്ല.
പ്രത്യയശാസ്ത്രത്തിലോ സൗന്ദര്യബോധത്തിലോ മനോഭാവത്തിലോ ഞാനുമായി ഒരിക്കലും സാമ്യപ്പെടുത്താനാകാത്ത ഒരാളായിരുന്നു അദ്ദേഹം. സിനിമയുടെ രണ്ട് ധ്രുവങ്ങളിലുള്ള രണ്ടുപേരായിരുന്നു ഞങ്ങളെന്ന് കരുതിയിരുന്നു. പക്ഷേ സിനിമാലോകം ഉണ്ടാക്കിയെടുത്ത വെറും കാഴ്ചപ്പാട് മാത്രമായിരുന്നു അത്.
ഒരുമിച്ച് പണിയെടുത്തതിലൂടെ, സംസാരിച്ചതിലൂടെ, യാത്രകളിലൂടെ, ഫോണുകോളുകളിലൂടെ, ഇടതടവില്ലാത്തെ മെസേജുകളിലൂടെ കലയുടെ ഒരേ ധ്രുവത്തില്‍ നമ്മള് എത്തിച്ചേര്‍ത്തു. അറിഞ്ഞോ അറിയാതെയോ നമ്മുടെ ചിന്തകളും സൗന്ദര്യബോധവും ഒന്നായി. പയ്യെ നമ്മുടെ ലക്ഷ്യവും ഒന്നായി.
എന്റെ സിനിമയുടെ സിനിമാറ്റോഗ്രാഫര്‍ എന്നതിലുപരി എനിക്ക് സഹോദരതുല്യനായ മാലാഖയായി അദ്ദേഹം. സിനിമാ മേഖലയിലെ വളരെ സീനിയറായ പ്രവര്‍ത്തകരില്‍ ഒരാളായ അദ്ദേഹം യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും കാഴ്ചപ്പാടുകള്‍ കൈവിടാതിരിക്കാനും എനിക്കൊപ്പം നിന്നു.
എനിക്കിത് വലിയ നഷ്ടമാണ്. എന്റെ കരിയറിന് മാത്രമല്ല. എന്റെ ജീവിതത്തിനും.
നിങ്ങളുടെ സാന്നിധ്യം ഉറപ്പായും മിസ് ചെയ്യും.
ഷാജിയേട്ടാ… എന്ന എന്റെ കമാന്റും റെഡി സാര്‍ എന്ന മറുപടിയും മിസ് ചെയ്യും.
അതിമനോഹരം എന്ന ചിത്രത്തിലൂടെ നിങ്ങള്‍ എനിക്ക് തന്നതെന്തെന്ന് ലോകത്തെ കാണിക്കാന്‍ വെമ്പുകയാണ് ഞാന്‍. എന്നിട്ട് ലോകം പറയട്ടേ. ഇതാണ് നിങ്ങളുടെ ഏറ്റവും മികച്ചതെന്ന്.









