Headlines

ഹോര്‍മുസില്‍ വീണ്ടും എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് എണ്ണ കപ്പലുകള്‍ക്ക് തീപിടിച്ചു

ടെഹ്‌റാന്‍: ഹോര്‍മുസില്‍ വീണ്ടും എണ്ണ കപ്പലുകള്‍ക്ക് നേരെ ആക്രമണം. രണ്ട് എണ്ണ കപ്പലുകള്‍ക്ക് തീപിടിച്ചു. കടല്‍ മൈനില്‍ ഇടിച്ചാണ് കപ്പലുകള്‍ക്ക് തീപിടിച്ചത് ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാത മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. കപ്പലുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ഇറാനിയന്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. അതേസമയം, കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് യുകെഎംടിഒ അറിയിച്ചു. ഹോര്‍മുസില്‍ കപ്പലുകള്‍ ജാഗ്രതയോടെ സഞ്ചരിക്കണമെന്നും നിര്‍ദേശമുണ്ട്.അതേസമയം, റിയാദിന് നേരെയും കിഴക്കന്‍ പ്രവിശ്യക്ക് നേരെയും ഹൂതികള്‍ നടത്തിയ ആക്രമണ ശ്രമം സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ…

Read More

വിക്ഷേപണത്തിന് പിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു; ആമസോണ്‍ വിക്ഷേപണദൗത്യം പരാജയം

ഫ്‌ളോറിഡ: ആമസോണ്‍ വിക്ഷേപണ ദൗത്യം പരാജയം. ബോയിംഗിന്റെയും ലോക്ക്ഹീഡ് മാര്‍ട്ടിന്റെയും സംയുക്ത സംരംഭമായ യുണൈറ്റഡ് ലോഞ്ച് അലയന്‍സ് വിക്ഷേപിച്ച വള്‍ക്കന്‍ റോക്കറ്റാണ് പരാജയപ്പെട്ടത്. ആമസോണിന്റെ ലിയോ ഇന്റര്‍നെറ്റ് ശൃംഖലയിലേക്കുള്ള 40 ഉപഗ്രഹങ്ങളാണ് ദൗത്യത്തില്‍ ഉണ്ടായിരുന്നത്. ഫ്‌ലോറിഡയില്‍ നിന്ന് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിക്കുയായിരുന്നു. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് ബദലായാണ് ആമസോണിന്റെ ലിയോ ഇന്റര്‍നെറ്റ് പദ്ധതി തയ്യാറാക്കിയിരുന്നത്. (Amazon loses 40 Leo satellites after Vulcan rocket fails in mid-flight) 2025 മുതല്‍…

Read More

പാക്കിസ്ഥാൻ 6-ാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്ന് ഷെഹബാസ് ഷരീഫ്; 25 വർഷം വെട്ടി; ഇന്ത്യ എത്രാമതാകും?

പാക്കിസ്ഥാൻ പ്രതീക്ഷിക്കുന്നതിലും 25 വർഷത്തിനു മുൻപേതന്നെ ലോകത്തെ 6-ാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ഇസ്ലാമാബാദിൽ പാക്കിസ്ഥാൻ മിനറൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം-2026ൽ സംസാരിക്കുകയായിരുന്നു ഷെഹബാസ് ഷെരീഫ്. പ്രമുഖ രാജ്യാന്തര ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ് അടുത്തിടെ പ്രവചിച്ചത് പാക്കിസ്ഥാൻ 2050ഓടെ ലോകത്തെ 16-ാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നാണ്. 2075ഓടെ 6-ാമത്തെയും. എന്നാൽ, ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം തെറ്റുമെന്നും പ്രതീക്ഷിച്ചതിലും 25 വർഷം മുൻപേ, അതായത് 2050ൽ പാക്കിസ്ഥാൻ 6-ാമത്തെ വലിയ സമ്പദ്ശക്തിയാകുമെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു. 2050ഓടെ…

Read More

പ്രണയബന്ധം തകർന്നതിൽ വൈരാഗ്യം; പങ്കാളിയുടെ വളർത്തുനായ്ക്കളെ കൊലപ്പെടുത്തി യുവാവ്, അറിയിച്ചത് വിഡിയോ കോൾ വഴി

കൊൽക്കത്ത ∙ പ്രണയബന്ധം തകർന്നതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മുൻ പങ്കാളിയുടെ രണ്ട് വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ യുവതിയെ വിഡിയോ കോളിലൂടെ തത്സമയം കാണിക്കുകയും ചെയ്ത ദക്ഷിണ കൊൽക്കത്ത സ്വദേശി സഞ്ജീബ് ഭട്ടാചാര്യയെയാണ് ജാദവ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കൊൽക്കത്തയിലെ ബിജയ്ഗഡ്-ബിക്രംഗഡ് മേഖലയിൽ ഡിജെ പരിനോവ എന്ന യുവതിക്കൊപ്പം ലിവിങ്-ഇൻ ബന്ധത്തിൽ കഴിഞ്ഞുവരികയായിരുന്നു സഞ്ജീബ്. കുറച്ചുകാലമായി ഇരുവരും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. തുടർന്ന് യുവതി വീട് മാറി താമസിക്കാൻ തീരുമാനിക്കുകയും, തന്റെ…

Read More

‘അവർ തൊട്ടതെല്ലാം നശിച്ചു, കൂടുതൽ മോശമാക്കി’; വിമാന സർവീസുകൾ താറുമാറായതിൽ ബൈഡനെ പഴിചാരി ട്രംപ്

വാഷിങ്ടൻ ∙ അമേരിക്കയിലുടനീളം ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ മണിക്കൂറുകളോളം തടസപ്പെട്ട സംഭവത്തിൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബൈഡൻ ഭരണകൂടത്തിന്റെ വ്യോമയാന മേഖലയിലെ മാനേജ്‌മെന്റ് ദുരന്തമായിരുന്നു എന്ന് ട്രംപ് വിമർശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘‘അവർ തൊട്ടതെല്ലാം നശിച്ചു. വലിയ തുക വിവേകശൂന്യമായി ചെലവഴിച്ചതിലൂടെ, പഴയതും തകർന്നതുമായ ഒരു സംവിധാനത്തെ അവർ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ മോശമാക്കി മാറ്റി’’ – ട്രംപ് കുറിച്ചു. എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയ…

Read More

ബഹ്റൈനിലെ യുഎസ് താവളത്തിൽ ഇറാന്റെ ആക്രമണം; യെമനിൽ സൗദിപക്ഷ സേനയ്ക്ക് തിരിച്ചടി

ദുബായ് ∙ ബഹ്റൈനിൽ വീണ്ടും ഇറാൻ ആക്രമണം. യുഎസ് സേനാത്താവളം ലക്ഷ്യമിട്ട ഇറാന്റെ 6 ഡ്രോണുകൾ വെടിവച്ചിട്ടതായി ബഹ്റൈൻ അറിയിച്ചു. ബഹ്റൈനിലെ അൽ റിഫാ ഹെലികോപ്റ്റർ താവളത്തിൽ യുഎസ് സേനയുടെ വ്യോമ പ്രതിരോധ റഡാറുകളെയാണ് ഇറാൻ ലക്ഷ്യമിട്ടത്. രണ്ടുദിവസം മുൻപും ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനം ഇറാൻ ആക്രമിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ ഇന്നലെ 20 ലക്ഷം ബാരൽ എണ്ണയുമായി നീങ്ങിയ സൂപ്പർടാങ്കർ അടക്കം 2 കപ്പലുകൾ കടൽ ബോംബിൽ തട്ടി തീപിടിച്ചു മുങ്ങി. ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറിനു…

Read More