രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി. 96 രൂപ 14 പൈസയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുന്നതും ഇന്ന് വിപണിയിലെ കാഴ്ചകളാണ്. ഇതിന് മൂന്ന് കാരണങ്ങള്‍ മൂന്നാണ്:
പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ലാത്തത്
വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം വിപണികളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്
ക്രൂഡ് വില ഉയരുന്നത്
മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഡോളര്‍ പുറത്തേക്ക് പോകുന്നു. നമ്മുടെ കയ്യിലുള്ള കരുതല്‍ ശേഖരം കുറയുന്നു. അങ്ങനെ വരുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നു.മുന്‍ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 50 പൈസ താഴ്ന്നാണ് റെക്കോഡ് താഴ്ചയായ 96.14 എന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തിയത്.
85 ശതമാനത്തിലേറെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഏറെ സമ്മര്‍ദ്ദമാണ് ക്രൂഡ് വിലക്കയറ്റം മൂലമുണ്ടാകുന്നത്. ആഗോള വിപണിയില്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളറിന് മുകളിലാണ്. ഇന്ന് മാത്രമുണ്ടായത് 3.20 ശതമാനത്തിന്റെ വര്‍ധന.
മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പ്രകാരം 2026 ല്‍ ഇന്ത്യ 85 ശതമാനം എണ്ണയും 50 ശതമാനവും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നു. ഇതാണ് വന്‍ തോതിലുള്ള ഡോളര്‍ ചെലവിന് കാരണം. വ്യാപാരക്കമ്മിയും ഉയര്‍ന്ന നിലയിലാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം മോശമെന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ക്രൂഡ് വില ഇനിയും ഉയരങ്ങളിലേക്ക് പോയാല്‍ ഡോളറിനെതിരെ രൂപ 100 കടക്കുന്നതിന് അധികം താമസമില്ലെന്ന് വേണം കരുതാന്‍.






