സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്. നീല വെള്ള കാർഡ് ഉടമകൾക്ക് പത്ത് കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷംകുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഭക്ഷ്യ സബ്‌സിഡിക്കായി 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ അനുവദിക്കും.
ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ പദ്ധതികൾക്കായി 600 കോടി ചെലവിടും. പാവപ്പെട്ടവരുടെ വീട്ടിലെ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കും