പെരുന്ന∙ എൻഎസ്എസിൽ സ്വജനപക്ഷപാതമെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എല്ലാ സ്ഥാനങ്ങളും നഷ്ടപ്പെട്ട ശേഷമാണു ഗണേഷ് കുമാറിന്റെ ആരോപണങ്ങളെന്നും ജനാധിപത്യം ഇല്ലെന്നു പറയുന്നവർക്കു കേസ് കൊടുക്കാമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അയാളുടെ മറ്റു കാര്യങ്ങളെക്കുറിച്ചു താൻ പ്രതികരിക്കാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു.









