തിരുവനന്തപുരം നഗരസഭയിലെ 93 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. 31 സീറ്റിൽ LDF ഘടകകക്ഷികൾ മത്സരിക്കുമെന്ന് വി ജോയി പറഞ്ഞു. സിപിഐഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് -2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ജെഡി 3 , ഐഎൻഎൽ -1 , എൻസിപി -1 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള 8 സീറ്റുകളിൽ കടകക്ഷികളുമായി ചർച്ച നടത്തിയതിന് ശേഷം പ്രഖ്യാപിക്കും.
പട്ടം വാർഡിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജുവിൻ്റെ മകൾ തൃപ്തി രാജുവാണ് CPI യുടെ സ്ഥാനാർഥിയാകുക. പേട്ട – എസ് പി ദീപക്, ചാക്ക – കെ. ശ്രീകുമാർ, മുട്ടട – അംശു വാമദേവൻ, കേശവദാസപുര – വി.എസ് ശ്യാമ, കുന്നുകുഴി – ഐ.പി ബിനു, വഴുതക്കാട് രാഖി രവികുമാർ, വഞ്ചിയൂർ – വഞ്ചിയൂർ പി ബാബു, ആർച്ച എസ് എസ് – പൂജപ്പുര,വി ഗോപകുമാർ – മുടവൻ മുകൾ, പുന്നയ്ക്കാ മുകൾ – ആർ പി ശിവജി,ചാല – എസ് എ. സുന്ദർ എന്നിവരാണ് മത്സരിക്കുക.
30 വയസിന് താഴെയുള്ള 13 പേരാണ് മത്സരരംഗത്തുള്ളത്. അലത്തറ വാർഡിലെ സ്ഥാനാർഥി മാഗ്നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി – 23 വയസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ 4 സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളും മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും. മേയർ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിന് ഇല്ലെന്ന് വി. ജോയി വ്യക്തമാക്കി.








