Headlines

ഇന്ത്യ ഒരു ‘ഹിന്ദു രാഷ്ട്രം’, മോഹൻ ഭഗവതിന്റെ പ്രസ്താവനയെ നിരാകരിച്ച് സിബിസിഐ

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയ്ക്കെതിരെ സിബിസിഐ. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കും. ഇന്ത്യ എപ്പോഴും ഒരു പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്കാണെന്നും സിബിസിഐ വ്യക്തമാക്കി.

ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കൾ എന്ന മോഹൻ ഭഗവതിന്റെ പ്രസ്താവനയാണ് സിബിസിഐ ശക്തമായി തള്ളിയത്. ഇന്ത്യൻ ക്രിസ്ത്യാനികളും ഹിന്ദുക്കളാണെന്ന വഞ്ചനാപരമായ പരാമർശത്തെ വ്യക്തമായി നിഷേധിക്കുന്നു. ക്രിസ്ത്യാനികൾ അഭിമാനികളായ ഇന്ത്യക്കാർ. ക്രിസ്ത്യാനികൾ അഭിമാനമുള്ള ഭാരതീയരാണ്, പക്ഷേ ഹിന്ദുക്കളല്ല. ഹിന്ദുസ്ഥാൻ, ഹിന്ദ് എന്നീ പദങ്ങൾ ഇന്ത്യക്ക് പകരമാവില്ലെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ടെന്നും സിബിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്ത്യ എപ്പോഴും ഒരു ‘പരമാധികാര സാമൂഹിക മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്നും, ആ ഭരണഘടനാ സ്വഭാവം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുന്നവെന്നും സിബിസിഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.