പാലാ നഗരസഭയിൽ ചെയർപേഴ്സനെതിരെ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്

 

കോട്ടയം പാലാ നഗരസഭയിൽ അവിശ്വാസപ്രമേയവുമായി എൽഡിഎഫ്. പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട അവിശ്വാസം LSGD ജോയിന്റ് ഡയറക്ടർക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു.

 

 

പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിന് ഒപ്പുവെച്ചു. ഭരണ സ്തംഭനം മൂലമാണ് അവിശ്വാസം നൽകിയത് എന്നാൽ അധികാരം പിടിക്കാൻ ഞങ്ങളില്ല. രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കും.

 

സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തിൽ എത്തില്ല. അവിശ്വാസത്തെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ ഇതിന് പിന്നിൽ മറ്റ് ധാരണകൾ ഒന്നുമില്ലെന്നും പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവൻ വ്യക്തമാക്കി. അതേസമയം, അവിശ്വാസം ചർച്ചയ്ക്ക് വന്നാൽ കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ചേക്കും.