സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളും. കൊല്ലം, മലപ്പുറം സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേരുടെ പരിശോധാഫലം നെഗറ്റീവായി. കണ്ണൂരില്‍ അഞ്ച് പേര്‍ക്കും, എറണാകുളത്ത് നാലുപേര്‍ക്കും, തിരുവനന്തപുരം ആലപ്പുഴ കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.

സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 263 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അറുനൂറ്റി എണ്‍പത്തിയാറുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിനാല്‍പത്തിഅയ്യായിരത്തിതൊള്ളായിരത്തി മുപ്പത്തിനാലുപേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 11232 സാമ്പിളുകള്‍ പരിശോധക്ക് അയച്ചു. 10250 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *