Headlines

AR റഹ്മാൻ – മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും?

രണ്ട് തവണ മാത്രം സംഭവിച്ചിട്ടുള്ള എന്നാൽ ആരാധകർക്ക് വളരെയധികം സ്പെഷ്യൽ ആയ ഒരു ‘കോംബോ’ അതായിരുന്നു മോഹൻലാൽ – എ ആർ റഹ്‌മാൻ ഒത്തുചേരൽ. ആത്മസമർപ്പണവും കഴിവും കൊണ്ട് തങ്ങളുടെ പ്രവൃത്തി മേഖലയിൽ പകരക്കാരില്ലാത്ത ഇതിഹാസങ്ങളായ തുടരുമ്പോൾ ഇരുവരും 29 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.അന്താരാഷ്ട്ര തളറ്റ്ഹിൽ പ്രശംസയും നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയ ദി ഗോട്ട് ലൈഫ് (ആടുജീവിതം) എന്ന ചിത്രത്തിന് ശേഷം ബ്ലെസ്സി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് എ ആർ റഹ്മാൻ സംഗീതം പകരും എന്നാണ് സോഷ്യൽ മീഡിയയയിലെ മൂവി അപ്പ്‌ഡേറ്റ് – ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.സംഗീത് ശിവന്റെ സംവിധാനത്തിൽ 1992 ൽ റിലീസായ യോദ്ധയിലൂടെയാണ് മോഹൻലാലും എ ആർ റഹ്മാനും ആദ്യമായി ഒന്നിക്കുന്നത്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന പടകാളി, കുനു കുനെ തുടങ്ങിയ ഗാനങ്ങൾ അടങ്ങിയ മനോഹര ആൽബം ഇന്നും യൂട്യുബിലും സ്പോട്ടിഫൈയിലും വമ്പൻ ഹിറ്റാണ്. ശേഷം മണിരത്നത്തിന്റെ സംവിധാനത്തിൽ മോഹൻലാലും പ്രകാശ് രാജും ഐശ്വര്യ റായിയും തകർത്ത അഭിനയിച്ച ഐക്കോണിക്ക് പൊളിറ്റിക്കൽ റൊമാന്റിക്ക് ഡ്രാമ ഇരുവരിലൂടെ (1997) ആ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചു.

പിന്നീട സംഗീത സംവിധായകൻ ആയല്ല എങ്കിലും മോഹൻലാലിൻറെ ആറാട്ട് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ എ ആർ റഹ്മാൻ അതിഥിവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തന്മാത്ര, ഭ്രമരം, പ്രണയം എന്നീപ്രേക്ഷക പ്രിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ബ്ലെസിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ആരാധകർ ആകാംക്ഷയിലാണ്.