Headlines

‘ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്’; 2070ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്; സുരേഷ് ഗോപി

കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപന. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നത്.2070 ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച്…

Read More

‘അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം, KPCC പ്രസിഡന്റിനെ വരേ ചോദ്യം ചെയ്‌തേക്കും’: കെ സുധാകരൻ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതം. കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും. പോറ്റിയെ കയറ്റിയത് UDF എന്നത് മുഖ്യമന്ത്രിയുടെ ആരോപണം. പലരും വായിൽ തോന്നിയത് വിളിച്ചു പറയും. അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. സ്വർണ്ണക്കൊള്ള UDF ന് ബൂമറാങ് ആകില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും യുഡിഎഫിനെ…

Read More

ഇസ്ലാമാബാദിലെ ചാവേർ ആക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. ചാവേർ ആയത് സെയ്ഫുള്ളാ അൻസാരി എന്നാണ് വിവരം. ആക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്താന്റെ ആരോപണം ഇന്ത്യ തള്ളി. വാർത്താ ഏജൻസിയായ അമാഖിലൂടെയാണ് ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്. പ്രത്യയശാസ്ത്രപരമായ എതിരാളികൾ എന്ന് വിശേഷിപ്പിച്ചവർക്കെതിരായ പ്രചാരണത്തിന്റെ ഭാഗമാണ് ആക്രമണം എന്നും ചാവേർ സെയ്ഫുള്ള അൻസാരി ആണെന്നും ഇസ്ലാമിക് സ്റ്റേറ്റ്.ഇസ്ലാമാബാദിലെ ഷിയാപ്പള്ളിയിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 69 പേരാണ് മരിച്ചത് 169 പേർക്ക് പരുക്കേറ്റിരുന്നു. ആക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ…

Read More

‘മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോ ?; ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് എ കെ ബാലൻ

ജമാഅത്തെ ഇസ്ലാമിയെ വെല്ലുവിളിച്ച് മുതിർന്ന സിപിഐഎം നേതാവ് എ.കെ.ബാലൻ. മതരാഷ്ട്ര വാദം ഉപേക്ഷിച്ചെന്ന് സത്യവാങ്മൂലം കോടതിയിൽ നൽകാൻ ജമാഅത്തെ ഇസ്ലാമി തയ്യാറുണ്ടോയോണ്ടെന്നാണ് ചോദ്യം. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇന്ത്യയെ ഇസ്ലാം റിപ്പബ്ലിക്കാകാനാണ് അവരുടെ ലക്ഷ്യം അത് ഒരു രൂപത്തിലും അംഗീകരിക്കാനാകില്ല.മതരാഷ്ട്രവാദം ലക്ഷ്യം വെക്കുന്നത് അപകടകരം എന്നാണ് സമസ്ത പ്രമേയം പറയുന്നത്. ജമാ അത്തെ ഇസ്ലാമിക്കെതിരായ സമസ്ത പ്രമേയത്തിൽ ലീഗ് നിലപാട് വ്യക്തമാക്കണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്ലാമിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും, ഇരുവരെയും ഒരേസമയം SIT ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും SIT ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരേ സമയമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടിയുടെ ഈ നിർണായക നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത്…

Read More

തിരുവനന്തപുരത്തെ ഇലട്രിക് ബസുകളുടെ സർവീസ്; ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും

തിരുവനന്തപുരം കോർപ്പറേഷനിലെ ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് വിവാദത്തിൽ ധാരണയിലെത്തി കോർപ്പറേഷനും കെഎസ്ആർടിസിയും.തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോർപ്പറേഷൻ കെഎസ്ആർടിസിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ സംബന്ധിച്ച തർക്കം ഉടലെടുത്തത്.നഗര നിരത്തുകളിൽ ഓടാൻ വാങ്ങി നൽകിയ ബസ്സുകൾ നഗരത്തിന് പുറത്ത് സർവീസ് നടത്തുന്നതിനെതിരെ കോർപ്പറേഷനാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ ഇടറോഡുകളിലൂടെ ഓടുന്ന ചെറിയ ബസ് വേണമെന്ന ആവശ്യമുന്നയിച്ച, 29 കൗൺസിലർമാരിൽ നിന്നും കത്ത് വാങ്ങിയ മേയർ, ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 23 റൂട്ടുകളിൽ ഇലക്ട്രിക് ബസുകൾ…

Read More

വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറി; ബംഗാളിൽ നിന്നും ആളെക്കൊണ്ടുവന്നുവെന്ന് വ്യാജ പ്രചാരണം നടത്തി: എം വി ഗോവിന്ദൻ

വടക്കൻ മേഖലാ ജാഥ വൻ ജനകീയ മുന്നേറ്റമായി മാറിയെന്നും വർഗീയ ശക്തികളെ വെള്ള പൂശികൊണ്ടാണ് യു ഡി എഫ് ജാഥയുടെ തുടക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിക്ഷ നേതാവ് RSS നെയും ജമാഅത്ത ഇസ്ലാമിയെയും വെള്ള പൂശുന്നു. ജമാഅത്ത ഇസ്ലാമി വർഗീയമല്ലെന്ന് പറയുന്ന പാർട്ടിയായി കോൺഗ്രസ് മാറി. കോലീ ബി സഖ്യത്തിന് പുറമെ ജമാ അത്തെ ഇസ്ലാമിയുമായും സഖ്യം ഉണ്ടാക്കുന്നു.ലീഗിൻ്റെ ആശയങ്ങൾ രൂപപ്പെടുത്തുന്ന ശക്തിയായി ജമാഅത്തെ ഇസ്‌ലാമി മാറി. ജമാഅത്തെ ഇസ്‌ലാമിക്ക് ഗുഡ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള, നിർണ്ണായക നീക്കവുമായി SIT; യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ SIT നോട്ടീസ് നൽകിയിരുന്നു.തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ.ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത…

Read More

തിരുവല്ല സ്പാ ബലാത്സംഗ കേസ്; നേരിട്ടത് ക്രൂര പീഡനം, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ഒപ്പമുണ്ടായ സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു, വെളിപ്പടുത്തലുമായി അതിജീവിത

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു. ട്വന്റിഫോർ എക്സ്ക്ലൂസിവ്.സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു….

Read More

‘ഫ്ലൂറസെന്റ് പച്ചയിൽ താമര വരച്ച് ബിജെപി ദേശീയ അധ്യക്ഷൻ’; തൃശൂരിൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു

തൃശൂർ ഒല്ലൂർക്കരയിൽ ചുവരെഴുതി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രചാരണത്തിന് തുടക്കമിട്ടു. തുടർന്ന് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന സംവാദത്തിൽ പ്രമുഖരുമായി സംവദിക്കും.ശബരിമല സ്വര്‍ണക്കൊള്ളയും നരേന്ദ്ര മോദി സര്‍ക്കാരന്റെ വികസന പ്രവര്‍ത്തനങ്ങളുമാവും ബിജെപി തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുക. എല്‍എഡിഎഫും യുഡിഎഫും സനാതന ധര്‍മത്തെ നശിപ്പിക്കുകയാണന്ന് പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ഇരു മുന്നണികളും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചിരിക്കുകയാണ്. ഇരു മുന്നണികളുടേയും അഴിമതിയും പ്രീണനവും തുറന്നുകാട്ടി ജനങ്ങളെ സമീപിക്കണം. ശബരിമലയെ തകര്‍ത്തുകൊണ്ട് അധികാരം നിലനിര്‍ത്താണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന് നിതിന്‍…

Read More