Headlines

അറസ്റ്റ് ചെയ്തതിന് അനുഭവിക്കും, പെന്‍ഷന്‍ വാങ്ങി സമാധാനത്തോടെ ജീവിക്കില്ല; എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണിയുമായി അര്‍ജുന്‍ ആയങ്കി

 

എറണാകുളം കോതമംഗലം എസ്എച്ച്ഒക്കെതിരെ ഭീഷണി കുറിപ്പുമായി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നാണ് ഭീഷണി. കല്യാണം കൂടാന്‍ വന്ന ഞങ്ങളെ ഡാന്‍സ് കളിച്ചു റീലിട്ടെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തതിന് അനുഭവിക്കുമെന്നാണ് ഭീഷണി. ങ്ങളുടെ ജീവിതം കീഴ്‌മേല്‍ മറിച്ച എസ്എച്ച്ഒയെ വെറുതെ വിടില്ല. സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നുമാണ് ഭീഷണി. (arjun ayanki threatens sho)

 

 

കഴിഞ്ഞ മാസമാണ് കോതമംഗലത്തെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയും കൂട്ടാളികളും കോതമംഗലത്തുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം എസ് എച്ച് ഒ യുടെ നേതൃത്വത്തില്‍ പുന്നേക്കാട് ഉള്ള സ്വകാര്യ റിസോര്‍ട്ട് പരിശോധിച്ചു സംഘത്തെ പോലീസ് കരുതല്‍ തടങ്കല്‍ ആക്കിയത്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയ ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചുകൊണ്ട് പുതിയ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഒത്തുകൂടിയതാണ് എന്നാണ് പോലീസിന് കിട്ടിയ വിവരം. കേരള പോലീസ് നടത്തുന്ന ഓപ്പറേഷന്‍ സ്റ്റീല്‍ ബേഡിന്റെ ഭാഗമായാണ് അര്‍ജുന്‍ ആയെങ്കില്‍ സംഘത്തെയും 2026 മെയ് മൂന്നിന് പോലീസ് പിടികൂടിയത്. എല്ലാ ആഴ്ചയിലും അന്വേഷണ ഉദ്യോഗത്തിനു മുന്നില്‍ ഹാജരായി ഒപ്പിടണം എന്ന വ്യവസ്ഥയിലും, കര്‍ശന ഉപാധികളിലും ആണ് അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിക്കുന്നത്.ഇതിനിടയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കോതമംഗലം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി അര്‍ജുന്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കോടതി മുഖാന്തരം ജാമ്യം റദ്ദ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുക്കാനുള്ള നിയമനടപടികള്‍ക്ക് സാധ്യത ഏറെയാണ്.