കിഫ്ബിക്ക് പൂട്ട്: എല്ലാ ഇടപാടിലും ഇഴകീറി പരിശോധന; ഓഡിറ്റിന് രേഖകൾ ലഭ്യമാക്കാത്തതിൽ സംശയം
തിരുവനന്തപുരം ∙ ‘കിഫ്ബി’ കഴിഞ്ഞ 9 വർഷം നടത്തിയ സകല ഇടപാടുകളും ഇഴകീറി അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നീക്കം. കെടുകാര്യസ്ഥത മാത്രമല്ല, പല ഇടപാടുകളിലും അഴിമതിയും നടന്നിട്ടുണ്ടെന്നു കഴിഞ്ഞദിവസം അവതരിപ്പിച്ച ധവളപത്രത്തിൽ സൂചിപ്പിക്കുന്നതു കണക്കിലെടുത്താണിത്.ചുരുങ്ങിയ സമയം കൊണ്ടു നടത്തിയ പഠനത്തിൽ കിഫ്ബി ഇടപാടുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ ധവളപത്ര സമിതിക്കു ലഭിച്ചിരുന്നില്ല. ചില രേഖകൾ കണ്ടെത്താനുമായിട്ടില്ല. ആവശ്യപ്പെട്ട പല രേഖകളും ലഭിച്ചില്ലെന്ന് നേരത്തേ കിഫ്ബിയിൽ ഓഡിറ്റ് നടത്തിയ സംഘം ഫയലിൽ തന്നെ രേഖപ്പെടുത്തിയിരുന്നു. ഇ മെയിലുകൾ, ഡിജിറ്റൽ…
