Headlines

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയും, 2026 തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടി വികെയും തമ്മിൽ: വിജയ്

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് യോഗത്തിൽ നടൻ വിജയ്. 2026 തമിഴ്‌നാട് തിരഞ്ഞെടുപ്പ് പോരാട്ടം ഡി എം കെയും ടി വി കെയും തമ്മിൽ. ഇപ്പോൾ നേരിടുന്ന തടസ്സങ്ങൾ താൽക്കാലികം, അവയെല്ലാം മറികടക്കും. തന്റെ പാർട്ടിയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്നും വിജയ് കുറ്റപ്പെടുത്തി. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്‌യുടെ പ്രതികരണം.

ജനറല്‍ കൗൺസിലില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചിട്ടുണ്ട്. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

കരൂർ ദുരന്തത്തിന് പിന്നാലെ ഉയർന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ 2026 ല്‍ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കരൂർ ദുരന്തത്തിന് പിന്നാലെ നിർജീവമായിരുന്നു ടിവികെ. പിന്നാലെ 28അംഗ പുതിയ നിർവ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന യോഗമാണ് നടന്നത്.