Headlines

സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കും; ഐക്യരാഷ്ട്ര സഭ

സുഡാനിലെ സ്ഥിതിഗതികൾ കടുത്ത മാനുഷിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പേർ പടിഞ്ഞാറൻ മേഖലയായ ഡാർഫറിൽ നിന്ന് പലായനം ചെയ്തു.

ഡാർഫറിന് പിന്നാലെ സർക്കാർ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസിൽ നിന്ന് എൽ ഒബൈദിനെയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് ആർ.എസ്.എഫ്. ഡാർഫറിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം ആർ.എസ്.എഫ് നൂറുകണക്കിന് പേരെ വധിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ആഭ്യന്തരകലാപം രൂക്ഷമായ സുഡാനിൽ സൈന്യവും ആർഎസ്എഫും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്. സുഡാനിലെ എൽ ഫാഷർ നഗരം അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് പിടിച്ചതോടെ അതിക്രൂരതകളാണ് അരങ്ങേറുന്നത്. ആർഎസ്എഫ് കൊല്ലുന്നവരുടെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂട്ടബലാത്സംഗങ്ങൾ വ്യാപകമാണ്.