തിരുവനന്തപുരം: സമരം കടുപ്പിക്കാൻ എൽപിഎസ് ടി ഉദ്യോഗാർത്ഥികൾ. സമരപ്പന്തലിൽ ഇന്ന് വിവിധ യുവജന രാഷ്ട്രീയ സംഘടനകളെ അണിനിരത്തി പ്രതിഷേധം നടക്കും. ഡിവൈഎഫ്ഐ, യുവമോർച്ച, CJP, AISA തുടങ്ങിയ സംഘടനകൾ സമരത്തിൽ പങ്കുചേരും. SUCI, SDPI തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും സമരത്തിന്റെ ഭാഗമാകും. KSTA അടക്കമുള്ള അധ്യാപക സംഘടനകളും എത്തും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾ സമരപ്പന്തലിൽ ഉദ്യോഗാർത്ഥികൾ സംപ്രേക്ഷണം ചെയ്യും. ടിവി സജ്ജീകരിച്ച് സമരവുമായി ബന്ധപ്പെട്ട് പഴയ പരാമർശങ്ങൾ സംപ്രേഷണം ചെയ്യും. സർക്കാരിന്റെ ഭാഗത്തുനിന്നും ഉള്ളത് പ്രതിഷേധാർഹമായ സമീപനമെന്ന് ചിന്ത ജെറോം വ്യക്തമാക്കി. വളർമതിയുടെ ആരോഗ്യനില ആശങ്കപ്പെടുത്തുന്ന നിലയിലാണ്.
യുവാക്കളുടെ പ്രശ്നത്തെ അഭിമുഖീകരിക്കാൻ ഗവൺമെന്റ് തയ്യാറാകുന്നില്ല. തിരഞ്ഞെടുപ്പ് വേളയിൽ ഈ ഉദ്യോഗാർത്ഥികളെ വിശ്വാസത്തിൽ എടുത്തതാണ് വിഡി സതീശൻ അധികാരത്തിൽ എത്തിയത്. അധികാരത്തിലെത്തിയപ്പോൾ തിരിഞ്ഞുനോക്കാൻ, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ല. സമരത്തെ അടിച്ചമർത്തുന്നു.
ഈ ജനാധിപത്യ സമരത്തെ ക്രൂരമായി വേട്ടയാടുന്നു. പന്തൽ ഇടാനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഡിവൈഎഫ്ഐയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തും പറയാം എന്നുള്ള നിലപാടാണ് മുഖ്യമന്ത്രി വിഡി സതീശന്റേത്. വോട്ടിനു വേണ്ടി ഒരു ഉറപ്പും. വോട്ട് കഴിയുമ്പോൾ പുച്ഛിക്കുന്ന നിലപാടും. ഈ സമരത്തോട് പൂർണ്ണമായും ഡിവൈഎഫ്ഐ ഐക്യപ്പെടുന്നുവെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.









