Headlines

ഇസ്രയേൽ തിരഞ്ഞെടുപ്പ് നടന്നത് ശരിയായ രീതിയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; കൃത്രിമം നടന്നെന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ ആരോപണം തള്ളി

ജെറുസലേം: ഇസ്രയേൽ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി നേരത്തെ ആരോപിച്ചിരുന്നു. ഖത്തറിന്റെയും തുർക്കിയുടെയും ഇടപെടൽ തിരഞ്ഞെടുപ്പിലുണ്ടായോ എന്ന അന്വേഷണം തുടരുന്നതിനിടെയാണ് കമ്മീഷൻ ചെയർമാന്റെ പ്രതികരണം. (Israel Elections) ഷിൻ ബെറ്റ് മേധാവി ഡേവിഡ് സിനി, സിഇസി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡീൻ ലിവ്നെ, അറ്റോർണി ജനറൽ ഗാലി ബഹാറവ്-മിയാര എന്നിവർക്കൊപ്പമാണ് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് സോം സോൾബർഗും വീഡിയോയിൽ പ്രതികരിച്ചത്. അതേസമയം ആര് അധികാരത്തിൽ എത്തുമെന്ന…

Read More

നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്; എം ആര്‍ ബൈജുവിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം അംഗങ്ങള്‍

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ നിര്‍ണായക പിഎസ്‌സി യോഗം ഇന്ന്. യോഗത്തിന്റെ സീറോ ഓവറില്‍ ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെതിരെ ഒരു വിഭാഗം പിഎസ്‌സി അംഗങ്ങള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തും. നേരത്തെ ചെയര്‍മാനെതിരെ എസ്‌ഐടിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ അംഗങ്ങള്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളും ചര്‍ച്ചയാകും. പിഎസ്‌സി സെക്രട്ടറി സാജു ജോര്‍ജിനെ ഇന്ന് വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യും. കഴിഞ്ഞദിവസം നാലുമണിക്കൂര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന്…

Read More

‘പരാതി നൽകിയത് വീണാ ജോർജ് പറഞ്ഞിട്ട്’: തിരിച്ചടിയായത് ഗൺമാന്റെ ‘മൊഴിമാറ്റം’

കണ്ണൂർ ∙ വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന, എസ്ഐടിയുടെ കണ്ടെത്തലിലേക്കു വഴിതുറന്ന പ്രധാനഘടകം വീണയുടെ ഗൺമാനായിരുന്ന എം.എസ്.അഭിലാഷിന്റെ മൊഴിയാണ്. ഫെബ്രുവരി 25ന് ആണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിനെതിരെ പ്രതിഷേധമുണ്ടായത്. ആയുധങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു സമരക്കാർ വീണയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചും ‘കൊല്ലെടാ’ എന്ന് ആക്രോശിച്ചും വീണയ്ക്കുനേരെ ചാടിവീണ കെഎസ്‌യു പ്രവർത്തകർ എന്തോ ആയുധം ഉപയോഗിച്ചു കഴുത്തിൽ ആക്രമിച്ചെന്നാണ് ഗൺമാൻ അഭിലാഷ് അന്നു പരാതിനൽകിയത്. കെഎസ്‌യു കണ്ണൂർ ജില്ലാ…

Read More