Headlines

ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമ ഇന്ത്യയുടെ പരിമിത ഓവർ ടീമിന്റെ നായകനായേക്കും

  ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനം ഒഴിയുമെന്നാണ് വാർത്ത. പകരം രോഹിത് ശർമ നായക സ്ഥാനത്തേക്ക് എത്തുമെന്നും ബിസിസിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസി ബാറ്റിംഗിനെ ബാധിക്കുന്നതായി കോഹ്ലി കരുതുന്നുണ്ട്. ഇതേ തുടർന്നാണ് പരിമിത ഓവർ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ കോഹ്ലി തയ്യാറാകുന്നത്. അതേസമയം ടെസ്റ്റ് ടീമിന്റെ നായക സ്ഥാനത്ത്…

Read More

ഭീഷണി കണക്കിലെടുത്ത് ഇന്ത്യ-ചൈന സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ടി 90 ടാങ്കുകൾ വിന്യസിച്ചു

ഇന്ത്യ-ചൈന അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഭീഷണി കണക്കിലെടുത്ത് അതിർത്തിയിൽ ശക്തമായ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യൻ സേന. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സജ്ജമാണെന്ന് സൈന്യം അറിയിച്ചു സംഘർഷം നടന്ന ലഡാക്കിലെ ഗാൽവൻ താഴ് വരയിൽ ആറ് ടി 90 ടാങ്കുകൾ സൈന്യം വിന്യസിച്ചു. ടാങ്ക് വേധ മിസൈൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. ആയുധ സന്നാഹത്തോടെ ചൈനീസ് സൈന്യം നദീതടത്തിൽ നിലയുറപ്പിച്ചത് കണക്കിലെടുത്താണ് കരസേന ടി 90 ടാങ്കുകൾ വിന്യസിച്ചത്….

Read More

When a call comes in from an unfamiliar number

When a call comes in from an unfamiliar number, you can see the person’s picture and information, and their photo is automatically saved on all the numbers saved on the mobile. Today we introduce you to a very useful application for anyone who uses a smartphone, this application helps to identify the caller you actually…

Read More

വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ 3000 രൂപ കൈക്കൂലി; കാസർഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ KSEB സബ് എഞ്ചിനീയറെ വിജിലൻസ് പിടികൂടി. ചിത്താരി സബ് എഞ്ചിനീയർ സുരേന്ദ്രനാണ് പിടിയിലായത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. വീടിൻ്റെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി 3000 രൂപ കൈക്കൂലി തരണമെന്ന് ഉദ്യോഗസ്ഥൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി ഉണ്ണികൃഷ്ണനെ വീട്ടുടമ വിവരം അറിയിക്കുന്നത്. കൈക്കൂലി വാങ്ങുന്ന സമയത്ത് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള സംഘം റെയ്‌ഡ്‌ നടത്തുകയും ഉദ്യോഗസ്ഥനെ പിടികൂടുകയുമായിരുന്നു. നിലവിൽ സബ് എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.

Read More

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ…

Read More

മലപ്പുറത്ത് കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ; പതിനാറുകാരൻ കസ്റ്റഡിയിൽ

മലപ്പുറം കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെമൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തു എത്തി പരിശോധന നടത്തുന്നു. ഇന്നലെയാണ് പെൺകുട്ടിയെ കാണാതായത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു…

Read More

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്താഴ്ച ചോദ്യം ചെയ്യും

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് അടുത്തയാഴ്ച ചോദ്യം ചെയ്യും. നോട്ടീസ് നൽകാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. വിവരങ്ങൾ ശേഖരിച്ച ശേഷം സ്പീക്കർക്കെതിരായി പ്രതികൾ നൽകിയ മൊഴിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ തുടർ നടപടികൾ സ്വീകരിക്കും ചോദ്യാവലി തയ്യാറാക്കിയാണ് സ്പീക്കറിൽ നിന്നും മൊഴിയെടുക്കുക. വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ സ്പീക്കർക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസിൽ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുള്ളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുള്ള സിം സ്പീക്കർ ഉപയോഗിച്ചതായി…

Read More

flydubai Careers in Dubai Announced Jobs Vacancies

Want to work in aviation? Want an easy to get job in Dubai? Then the perfect opportunity awaits you at flydubai careers. The company is looking to double its workforce due to ongoing growth and expansion. Further details are given below Airlines Name flydubai Job Location Across UAE Nationality Selective (Update) Experience Mandatory Education Equivalent Degree…

Read More

പ്രഭാത വാർത്തകൾ

  🔳മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. വിവാദ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിലാണു കൂടിക്കാഴ്ച. ഓര്‍ഡിനന്‍സിന്റെ ആവശ്യകത മുഖ്യമന്ത്രി ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ ഒപ്പിടുമോയെന്നു രണ്ടു ദിവസത്തിനകം അറിയാം. സര്‍വകലാശാലാ നിയമന വിവാദങ്ങളും ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനിടെ ചര്‍ച്ചയായി. വിദേശസന്ദര്‍ശനത്തിനുശേഷം ഇന്നാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. 🔳അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ നടന്ന മുംബൈ ശിവാജി പാര്‍ക്കിലെത്തിയാണ് പ്രധാനമന്ത്രി…

Read More

ഉത്തർപ്രദേശിൽ ബോട്ടപകടം ; 10 തീർഥാടകർ മരിച്ചു

ഉത്തർപ്രദേശിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു. മഥുരയിലെ കേസി ഘാട്ടിലാണ് അപകടമുണ്ടായത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് എത്തിയ തീർത്ഥാടക സംഘം സഞ്ചരിച്ച രണ്ട് ബോട്ടുകളിൽ ഒന്നാണ് അപകടത്തിൽ അകപ്പെട്ടത്. യമുന നദിയിൽ മുങ്ങിയ ബോട്ടിൽ 25 യാത്രക്കാർ ഉണ്ടായിരുന്നു. ഇവരിൽ 15 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More