‘എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാൻ ഇല്ല; ഒന്നും പറയാനില്ല’; കെ ജയകുമാർ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാർ. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു ഇല്ലെന്ന് അദേഹം പറഞ്ഞു. ശബരിമലയിൽ നിന്ന് സ്വർണം അല്ല എന്ത് നഷ്ടപ്പെട്ടാലും സങ്കടം തന്നെയാണ്. ഇത്തവണ കൂടുതൽ അയ്യപ്പ ഭക്തർ ശബരിമലയിൽ എത്തിയല്ലോയെന്ന് കെ ജയകുമാർ പറഞ്ഞു.’അവനവന് അര്‍ഹതപ്പെട്ടതേ പറയാവു. ഞാന്‍ ഒന്നും പറയാനില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാനും…

Read More

മുഖ്യമന്ത്രി തർക്കം; വി.ഡി. സതീശന്റെ കഴിവും പൊളിറ്റിക്കൽ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കണം; ഹൈക്കമാൻഡിനോട് സാറാ ജോസഫ്

  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വി ഡി സതീശനെ പിന്തുണച്ച് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടതെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.     ഇടതുപക്ഷത്തിന്റെ തോല്‍വി എന്നേക്കുമുള്ളതല്ല. അവര്‍ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നത് ഉറപ്പാണ്. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍ രാഷ്ട്രീയത്തെ ചെറുക്കാനുള്ള ഐക്യമാണ്…

Read More

സ്ത്രീകളിൽ ഡിമെൻഷ്യ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ ; പഠനം

തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യ.ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട്, ഓർമ്മക്കുറവ് , ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവുകൾ നഷ്ടപ്പെടുക എന്നിവയെല്ലാം ഡിമെൻഷ്യയുടെ ലക്ഷണങ്ങളാണ്.പ്രായമായവരിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. 60 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷമാരേക്കാൾ കൂടുതലാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തി. അൽഷിമേഴ്‌സ് ബാധിച്ച അമേരിക്കക്കാരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്ന് അൽഷിമേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രായമാണ് ഡിമെൻഷ്യയുടെ ഏറ്റവും അപകടകരമായ ഘടകമെന്ന് പഠനത്തിൽ കണ്ടെത്തി. ഹോർമോൺ മാറ്റം, ആർത്തവവിരാമത്തിനു ശേഷമുള്ള ഈസ്ട്രജന്റെ കുറവ്,…

Read More

3 വിമാനങ്ങള്‍ക്ക് സുരക്ഷാ പരിശോധന നടത്തിയില്ല, എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നു: റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്

സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സര്‍വീസ് നടത്തിയതായാണ് കണ്ടെത്തല്‍. ഡിജിസിഎയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് വാര്‍ത്ത. മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ബന്ധമായും നടത്തേണ്ട സുരക്ഷ പരിശോധന നടത്താതെ സര്‍വീസ് നടത്തിയതായെന്നാണ് കണ്ടെത്തല്‍. എ 320 എന്ന എയര്‍ബസ് വിമാനം ഒരു മാസം വൈകി മെയ് 15നാണ് സര്‍വീസ് നടത്തിയത്. ഈ ഒരു മാസത്തിനിടെ വിമാനം ഉപയോഗിച്ച് എയര്‍…

Read More

കലി തുള്ളി കാലവർഷം: സംസ്ഥാനത്ത് പരക്കെ നാശനഷ്ടം; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. ഇന്നലെ വൈകുന്നരം മുതൽ അതിശക്തമായ മഴയാണ് പലയിടങ്ങളിലും ലഭിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലാണ് മഴ ശക്തം. വ്യാപക നാശനഷ്ടങ്ങൾ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിഞ്ഞുവീണു. കോട്ടയം തിരുവനന്തപുരം സഞ്ചാരദിശയിലാണ് തുരങ്കത്തിന് മുന്നിലാണ് മണ്ണിടിഞ്ഞുവീമത്. കൊവിഡ് കാലമായതിനാൽ തീവണ്ടി സർവീസുകൾ കുറവായത് വലിയ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് സ്‌പെഷ്യൽ ട്രെയിനായ വേണാട് ചങ്ങനാശ്ശേരി വരെയെ സർവീസ് നടത്തുകയുള്ളു കോട്ടയം മീനച്ചിൽ…

Read More

കൈപ്പത്തിക്ക് കുത്തിയാൽ താമരക്ക് പോകുന്നുവെന്ന് ആരോപണമുയർന്ന കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു

കൽപറ്റ: കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ച കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ, വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്. കണിയാമ്പറ്റ പഞ്ചായത്തിലെ ബൂത്ത് 54-ൽ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം മൂന്ന് വോട്ടർമാരാണ് ഉന്നയിച്ചത്. ആദ്യം ആരോപണമുയർത്തിയ രണ്ട് പേർ കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ടിന് വിവിപാറ്റിൽ…

Read More

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരി ഇലക്ട്രിക്കൽ സെക്ഷനിലെ* കല്ലൂർ 67 മുതൽ പൊൻകുഴി വരെ നാളെ ( ബുധൻ ) രാവിലെ 8.30 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ* മുണ്ടക്കുറ്റി, പകൽവീട്, കാലുവെട്ടുംതാഴെ, മൂൺലൈറ്റ്, ചേരിയംകൊല്ലി, ബാങ്ക്കുന്ന് എന്നിവിടങ്ങളിൽ നാളെ ( ബുധൻ ) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടിഞ്ചേരികുന്ന് ഭാഗങ്ങളിൽ നാളെ…

Read More

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി മൂന്ന് കിലോ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ദുബൈയിൽ നിന്നും സൗദിയിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത് മൂന്ന് കിലോ സ്വർണമാണ് മൂന്ന് പേരിൽ നിന്നായി പിടികൂടിയത്. ഒരു കോടി 20 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ഇവരുടെ ശ്രമം  

Read More

വധഗൂഢാലോചന കേസ്: ശബ്ദ സാമ്പിൾ നൽകാൻ ദിലീപ് ഹാജരായി

  വധ ഗൂഢാലോചന കേസിൽ ശബ്ദ സാമ്പിളുകളുടെ പരിശോധനക്കായി ദിലീപും കൂട്ടുപ്രതികളും ഹാജരായി. എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ദിലീപും സംഘവും എത്തിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവർ ശബ്ദസാമ്പിളുകൾ നൽകാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തിയത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശബ്ദസാമ്പിളുകൾ ശേഖരിക്കുന്നത്. ബാലചന്ദ്രകുമാർ നൽകിയ ശബ്ദ സംഭാഷണത്തിലുള്ള ശബ്ദം ദിലീപിന്റേതും കൂട്ടുപ്രതികളുടേതുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് പരിശോധന. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിക്കുന്ന സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക്…

Read More

തൃശ്ശൂരിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ കാരമുക്ക് വിളക്കുംകാലിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രക്കാരൻ മരിച്ചു. പുളിപറമ്പിൽ വിദ്യാസാഗർ(60)ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പുത്തൻപുരയിൽ ശ്യാമിന് പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Read More