Headlines

“കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ല, ഞാൻ വില്ലനുമല്ല” ; മമ്മൂട്ടി

ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ സയനേഡ് മോഹന്റെ കഥയല്ലയെന്ന് മമ്മൂട്ടി. ചിത്രത്തിലെ തന്റെ വേഷം എല്ലാവരും ഇപ്പോൾ പറയുന്നത് പോലെ ഒരു വില്ലൻ കഥാപാത്രവും അല്ല എന്ന് അദ്ദേഹം, കമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട അഭിമുഖത്തിൽ പറഞ്ഞു. “കുറേയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എങ്കിലും ഇപ്പോഴും പരമ്പരാഗതമായ രീതിയിൽ കഥ പറയുന്ന സിനിമകളിലൊക്കെ നായകന് ഇപ്പോഴും പരിമിതികൾ കാണും എന്നാൽ വില്ലന് അതില്ല. കളങ്കാവലിൽ ഞാൻ അവതരിപ്പിക്കുന്നത് വില്ലനെയല്ല,…

Read More

മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ: വിദേശകാര്യ മന്ത്രാലയം

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. സംഭവത്തെ കേന്ദ്ര വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. തൊഴിലാളികളുടെ മോചനം വേഗത്തിലാക്കാൻ മാലി സർക്കാറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജൂലൈ 1 നാണ് സംഭവം നടന്നത്, ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ സംഘടിത ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച്‌ 25 നകം സമര്‍പ്പിക്കണം. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്‌ഇ തീരുമാനം. ഏത് സ്‌കൂളിലേയ്ക്കാണോ പരീക്ഷാകേന്ദ്രം മാററ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച…

Read More

ഉത്തർപ്രദേശിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ചു; 30 പേർക്ക് പരുക്ക്‌

ഉത്തര്‍പ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒന്‍പത് പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.  ഉത്തര്‍പ്രദേശ് റോഡ്‌വെയ്‌സ് ബസ് എസ്‌യുവിയില്‍ ഇടിച്ചാണ് അത്യാഹിതമുണ്ടായത്. പിലിഭിത്ത് ജില്ലയില്‍ പുരന്‍പുര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും പൊലീസ് പറഞ്ഞു.    

Read More

ഒമിക്രോൺ വ്യാപനം: സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് മന്ത്രി ശിവൻകുട്ടി

  സംസ്ഥാനത്ത് ഒമിക്രോൺ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിൽ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ് സ്‌കൂൾ തുറന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ അപ്പോൾ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കൊവിഡ് കാലഘട്ടം അല്ലാതിരുന്ന കാലത്തേതുപോലെ പരീക്ഷകളും ക്ലാസുകളും നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എസ്എസ്എൽസി, പ്ലസ്ടു, പ്ലസ് വൺ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തിയതും ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഇവ നടപ്പിലാക്കിയതെന്നും മന്ത്രി…

Read More

കോവിഡ് കാലത്ത് സുരക്ഷിത യാത്ര: കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസിന് സുൽത്താൻ ബത്തേരിയിൽ തുടക്കം

കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ബോണ്ട് സര്‍വീസിന് ജില്ലയില്‍ തുടക്കം. ബത്തേരി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച ആദ്യ ബോണ്ട് സര്‍വീസിന് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സര്‍വീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും കലക്ടര്‍ നിര്‍വ്വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അധിക സമയം ജോലിയില്‍ ഏര്‍പെടുന്നുണ്ടെന്നും അവര്‍ക്ക് കെ.എസ്.ആര്‍.ടി.സി നല്‍കുന്ന ഇത്തരം സംവിധാനങ്ങള്‍ ഏറെ സഹായകരമാണെന്നും കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ച്…

Read More

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

  പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു മഞ്ചേരി സബ് ജയിലിൽ വെച്ച് ഇന്നലെ രാത്രിയാണ് ഇയാൾ കൊതുകുതിരി കഴിച്ചത്. ഛർദിക്കുന്നത് കണ്ടതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ദൃശ്യയുടെ അച്ഛന്റെ കട കത്തിച്ച കേസിൽ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ഇയാളെ തെളിവെടുപ്പിന് കൊണ്ടുവരാനിരിക്കുകയായിരുന്നു. പിടിയിലായതിന് പിന്നാലെ ഇയാൾ…

Read More

‘വേഗ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല; കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തെ പരിഗണിച്ചില്ല’; ജോണ്‍ ബ്രിട്ടാസ്

നിരാശാജനകമായ ബജറ്റെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. 29 ആവശ്യം കേരളം ഉന്നയിച്ചിട്ടും ഒരു പരിഗണനയും ലഭിച്ചില്ലെന്നും കണ്ണില്‍ പൊടിയിടാന്‍ പോലും കേരളത്തിന് ഒരു പ്രഖ്യാപനവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. (John Brittas MP calls the budget disappointing).ഏഴ് ഹൈ സ്പീഡ് റെയില്‍വേ കോറിഡോറാണ് പ്രഖ്യാപിച്ചത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പട്ടികയെടുക്കമ്പോള്‍ എത്രയോ കാലമായിട്ട് ഒരു അര്‍ധ വേഗ കോറിഡോറിന് വേണ്ടി വാദിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് സംബന്ധിച്ച പദ്ധതികളുമായി കേരളം മുന്നോട്ട് പോയപ്പോള്‍ അതിന് വിഘാതം…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം കേസുകൾ വർധിക്കുന്നു; ആരോഗ്യവകുപ്പിന് ആശങ്ക

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിൽ ആരോഗ്യവകുപ്പിന് ആശങ്ക. കൃത്യമായി ഉറവിടം മനസിലാവാത്തതാണ് ആശങ്കയ്ക്ക് കാരണം. നിലവിൽ മലപ്പുറം ,കോഴിക്കോട് ജില്ലക്കാരായ ആറുപേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതിനുപുറമേ ഒരാൾ രോഗലക്ഷണങ്ങളോടെയും ഉണ്ട്. ഉറവിടം വ്യക്തമാവാൻ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് കിണർ വെള്ളത്തിൽ നിന്നാണ് രോഗം ഉണ്ടായതെന്ന നിഗമനമാണ് ആരോഗ്യവകുപ്പിന് ഉള്ളത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിനിയായ 55…

Read More