നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ

നയപ്രഖ്യാപനം;എല്ലാവർക്കും സൗജന്യ വാക്സിൻ,പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ, കൃഷി പ്രോത്സാഹിപ്പിക്കാൻ നടപടികൾ   ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ. സാമ്പത്തിക പ്രതിസന്ധിയിലും കേരളം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെന്നും ​ഗവർണർ ഓർമിപ്പിച്ചു. സംസ്ഥാനത്ത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകൽ ആണ് സർക്കാർ ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി ആരംഭിക്കും. സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികളാണ് വിഭാവനം ചെയ്യുന്നത്. വായ്പാ…

Read More

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. തൃശൂർ എളനാട് സ്വദേശി ഷാജിയാണ് മരിച്ചത്. എളനാട് ചൂലിപ്പാടത്ത് വച്ച് ബൈക്കിൽ പോവുകയായിരുന്ന ഷാജിയെ കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു. വാഹനം നിർത്തി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

Read More

യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍

  യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ ശാരീരിക അസ്വസ്ഥതയുണ്ടായതിനെക്കുറിച്ചായിരിക്കും വിശദമായ അന്വേഷണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണോ ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നതെന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അന്വേഷണം നടത്തുമെന്നാണ് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്….

Read More

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

  നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കാസർഗോഡ് സ്വദേശി ഐജ ആർ മഹേഷിന്റെ സഹോദരൻ മരിച്ച നിലയിൽ. ഇന്ന് ഉച്ചയോടെയാണ് തച്ചങ്ങാട് മുക്കൂടിലെ അർജുൻ മഹേഷിനെ (24) ലോഡ്ജ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിലെ ലോഡ്ജിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് അർജുൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തിയത്. വിമാനത്താവളത്തിനടുത്തുള്ള മുറിയിൽ താമസിക്കവെയാണ് സംഭവം.     മെയ്‌ മൂന്നിന്‌ നടന്ന നീറ്റ് പരീക്ഷ റദ്ദാക്കായതിലെ മനോവിഷമത്താലാണ് ഐജ ഹോസ്റ്റൽമുറിയിൽ ഫാനിൽ തൂങ്ങിയ…

Read More

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരേ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെ ചെറുക്കാന്‍ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശ വാക്‌സിനായ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). ഐസിഎംആറുമായി സഹകരിച്ച് ഭാരത് ബയോടെക് ആണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ജൂലൈയില്‍, ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി കോവക്‌സിനെ കുറിച്ച് നടത്തിയ പഠനത്തില്‍, രോഗലക്ഷണ അണുബാധയ്‌ക്കെതിരെ 77.8 ശതമാനം മൊത്തത്തിലുള്ള ഫലപ്രാപ്തി പ്രകടിപ്പിച്ചതായി പറഞ്ഞു. ബ്രസീല്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ഇറാന്‍, മെക്‌സിക്കോ എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ കോവാക്‌സിന്‍ ഇപ്പോള്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം സ്വീകരിച്ചിട്ടുണ്ടെന്നും…

Read More

വോട്ടെണ്ണൽ ദിവസത്തിൽ വിജയാഘോഷം ഒഴിവാക്കും; വാരാന്ത്യ നിയന്ത്രണം തുടരും

  സംസ്ഥാനത്ത് സമ്പൂർണ ലോക്് ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്ന് യോഗം തീരുമാനിച്ചു. വാരാന്ത്യ നിയന്ത്രണം തുടരും. രാത്രി ഏഴരയ്ക്ക് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോട് ഭൂരിഭാഗം പേരും യോജിച്ചു വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന നിർദേശത്തോട് മിക്ക രാഷ്ട്രീയ പാർട്ടികളും യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യും. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ…

Read More

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

  ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച…

Read More

മീനങ്ങാടിയിൽ മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണുകള്‍

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13 എന്നിവയില്‍ ഉള്‍പ്പെടുന്ന ചോളയില്‍ കെട്ടിടം മുതല്‍ പി.ബി.എം പെട്രോള്‍ പമ്പ് വരെയുള്ള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളും വാര്‍ഡ് 14, 15 എന്നിവയില്‍ ഉള്‍പ്പെടുന്ന ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മീനങ്ങാടി ഹൈസ്‌കൂള്‍ വരെയുള്ള പ്രദേശങ്ങളും മൈക്രോ കണ്ടൈയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി..

Read More

‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു. നിലവില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ലെന്നിരിക്കെ ജിഎസ്ടി കമ്മീഷണര്‍ ഫയലില്‍ ഒപ്പിടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഒഴിവുള്ള 30ാളം ഡെപ്യൂട്ടി കമ്മീഷണറുമാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്നും, ഒഴിവ്…

Read More

നിപ: സംസ്ഥാനത്ത് 723 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; രോഗം സംശയിക്കുന്നയാളുടെ റൂട്ട് മാപ്പ് തയാറാക്കി

പാലക്കാട് മരണപ്പെട്ടയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയമുണ്ടായതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഫാമിലി ട്രീ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വിവിധ ജില്ലകളിലായി 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ…

Read More