Headlines

3377 പേർ കൂടി സംസ്ഥാനത്ത് കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 32,174 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 663, പത്തനംതിട്ട 243, ആലപ്പുഴ 253, കോട്ടയം 36, ഇടുക്കി 80, എറണാകുളം 623, തൃശൂർ 245, പാലക്കാട് 64, മലപ്പുറം 204, കോഴിക്കോട് 373, വയനാട് 106, കണ്ണൂർ 302, കാസർഗോഡ് 55 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,50,603 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

‘ദേശീയപാതയുടെ നിർമാണ പിഴവ്’; അരൂർ – തുറവൂർ ഉയരപ്പാതയിൽ മാറാതെ വെള്ളക്കെട്ട്: ആശങ്ക

  അരൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിലിരിക്കുന്നയിടങ്ങളിൽ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടാകുന്നു. ദേശീയപാതയുടെ നിർമാണ പിഴവുമൂലമാണ് മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കാന നിർമാണം പാതയുടെ ഇരുവശവും പുരോഗമിക്കുന്നുണ്ടെങ്കിലും അപാകതകൾ നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. പൊതു തോടുകളിലേക്കും കായലുകളിലേക്കും ഉയരപ്പാതയിലെ മഴവെള്ളം ഒഴുക്കികളയുന്നതിന് പഞ്ചായത്തുകൾ സഹകരിച്ചില്ലെന്നാണ് നിർമാണ കമ്പനിയുടെ വാദം.വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമാണ കമ്പനി തന്നെ 4 ടാങ്കർ ലോറികൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. കോടന്തുരുത്ത്, എരമല്ലൂർ, ചന്തിരൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. പാതയുടെ…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഭീകരരും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഷിംപോറ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ സംഘടനയിൽപ്പെട്ടവരാണെന്ന വിവരം ലഭ്യമല്ല. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെഅടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തുകയും ഭീകരർ വെടിയുതിർക്കുകയുമായിരുന്നുവെന്ന് സൈന്യം പറയുന്നു.

Read More

പ്രഭാത വാർത്തകൾ

  🔳 ആഗോള തലത്തിൽ ആശങ്ക ഉയർത്തി  റെക്കോഡ് കോവിഡ് രോഗവ്യാപനം. പത്ത് ലക്ഷത്തിനടുത്താളുകള്‍ക്കാണ് ഇന്നലെ രോഗവ്യാപനം സ്ഥിരീകരിച്ചത്. ഇതില്‍ അമേരിക്കയില്‍ മാത്രം രണ്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യുകെയിലും ഫ്രാന്‍സിലും സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 🔳പശു അമ്മയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലമായ വാരണാസിയില്‍ ക്ഷീരോല്‍പ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശു അഭിമാനമാണെന്ന് പറഞ്ഞ അദ്ദേഹം പശുവിനെ കുറിച്ച് പറയുന്നത് പ്രതിപക്ഷം പാപമായി കാണുന്നുവെന്നും കുറ്റപ്പെടുത്തി. മുന്‍കാല…

Read More

മലപ്പുറത്ത് ഇന്ന് റെഡ് അലർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമർദത്തിന്റെ തീവ്രത അവസാനിക്കും മുമ്പ് ഒമ്പതാം തീയതി മറ്റൊരു ന്യൂനമർദം കൂടി ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളും. ഇന്ന് മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കാണ് സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് കേരളത്തിലാകെ ഇതുവരെ 52 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 621…

Read More

സൗദിയിലെ പ്രമുഖ മലയാളി സംരംഭകന്‍ അബ്ദുൽ അസീസ് അന്തരിച്ചു

സൗദി അറേബ്യയിലെ പ്രമുഖ മലയാളി സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വി.കെ അബ്ദുൽ അസീസ് അന്തരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ജിദ്ദയിലെ സീഗൾ റസ്റ്ററന്‍റ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു. എറണാകുളം പറവൂർ എടവനക്കാട് സ്വദേശിയായ വി.കെ അബ്ദുൽ അസീസ് ദീർഘകാലമായി സൗദിയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു. ജിദ്ദയിൽ സീഗൾ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഇദ്ദേഹം ഒന്നര മാസം മുമ്പാണ് ബിസിനിസ് ആവശ്യാർത്ഥം വീണ്ടും സൗദിയിലേക്ക് സന്ദർശന വിസയിലെത്തിയത്. ഇതിനിടെ ഹൃദയസംബന്ധമായ രോഗത്തിന് മൂന്നാഴ്ച മുമ്പ് ജിദ്ദയിലെ…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ‍് അലർട്ട്, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാൻ സാധ്യത.മധ്യകേരളത്തിലും മലയോര മേഖലകളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്…

Read More

ആലപ്പുഴയില്‍ പോലീസുകാരന്‍ വിഷം കഴിച്ചു മരിച്ച നിലയില്‍

ആലപ്പുഴയില്‍ പോലീസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പുളിങ്കുന്ന് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ആര്‍ രാഗേഷിനെയാണ് വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നപ്ര നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ

Read More

‘കേരളം കൂടെ നിന്നു, പക്ഷേ വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ട്’; KGMCTA വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ വൈകാരിക സന്ദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചൂണ്ടിക്കാട്ടി വൈകാരിക സന്ദേശവുമായി ഡോ. ഹാരിസ് ഹസ്സന്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളം തന്റെ കൂടെ നിന്നിട്ടും സഹപ്രവര്‍ത്തകനെ ജയിലില്‍ അടയ്ക്കാന്‍ ചിലര്‍ക്ക് വ്യഗ്രതയുണ്ടായെന്നാണ് ഡോ. ഹാരിസിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം. കെജിഎംസിടിഎയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഡോ.ഹാരിസ് സന്ദേശമയച്ചത്. വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു മെഡിക്കല്‍ കോളജ് ഉന്നതര്‍ നടത്തിയ വാര്‍ത്താ…

Read More

വയനാട്ടിൽ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

ഒരപ്പ് പാലത്തിന് സമീപം യുവാവ് പുഴയില്‍ മുങ്ങി മരിച്ചു.പിലാക്കാവ് സ്വദേശി ജോഷിയാണ് മരിച്ചത്.ഒരപ്പ് പ്രദേശത്ത് ഗൃഹപ്രവേശന ചടങ്ങിനെത്തിയ വയറിംഗ് തൊഴിലാളിയായ ജോഷി സുഹൃത്തുക്കളോടൊപ്പം ഒരപ്പ് പുഴയില്‍ കുളിക്കുമ്പോഴാണ് മുങ്ങി മരിച്ചത്.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More