സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം; 11,529 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 8063 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ

റഷ്യയിൽ നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനി ക്വാൻ്റെയ്നിൽ കഴിയവെ വീട്ടിൽ മരിച്ച നിലയിൽ കോട്ടയം പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വയസ്സായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൃഷ്ണപ്രിയയെ മരിച്ച നിലയില്‍ കണ്ടത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. കൊവിഡ് പരിശോധനക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്‌

Read More

കോൺ​ഗ്രസ് നേതാക്കളുടെ വിമർശനം; ‘ആർക്കെതിരെയും ഒരു പരാതിയുമില്ല, വിമർശനവുമില്ല’; ശശി തരൂർ‌

സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ പ്രതികരിച്ച് ഡോ. ശശി തരൂർ എംപി. ആരെ കുറിച്ചും ഒന്നും പറയുന്നില്ലെന്ന് ശശി തരൂർ പറഞ്ഞു. വിമർശനങ്ങളിൽ ആർക്കെതിരെയും ഒരു പരാതിയുമില്ലെന്നും വിമർശനവും ഇല്ലെന്നും ശശി തരൂർ വ്യക്തമാക്കി. ശശി തരൂരിനെ വിമർശിച്ച് കെ മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും രം​ഗത്തെത്തിയിരുന്നു. ശശി തരൂരിനെ കോൺഗ്രസിനൊപ്പം കൂട്ടുന്നില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തരൂരിനൊപ്പമുള്ളവർ കോൺഗ്രസ് തകരണമെന്ന് ആഗ്രഹിക്കുന്നവരെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. കോൺഗ്രസിന്റെ രക്തം സിരകളിൽ ഓടുന്ന ആരും ഇന്ദിരാഗാന്ധിയെ വിമർശിക്കാൻ തയ്യാറാകില്ല….

Read More

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി; വിമാനത്തിൽ അഞ്ച് എംപിമാർ

തിരുവനന്തപുരം-ഡൽഹി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. റഡാറുമായുള്ള ബന്ധത്തിൽ തകരാർ നേരിട്ടതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയത്. എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. വിമാനത്തിൽ അഞ്ച് എംപിമാർ ഉണ്ടായിരുന്നു. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ ,റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ. തിരുവനന്തപുരത്തുനിന്നും ഇന്നലെ 7.50 നാണ് വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ…

Read More

വലതു കണ്ണിന് കാഴ്ചയില്ല, ഇടതുകാൽ മുറിച്ചുമാറ്റി; രോഗങ്ങളെ തോൽപിച്ച പോരാട്ടം, ദീപു ഇനി അഭിഭാഷകൻ !

  ഹരിപ്പാട് ∙ ആദ്യം വലതുകണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം പിന്നീട് ഇടതുകാലുമെടുത്തു; എന്നിട്ടും തോൽക്കാതെ രോഗങ്ങളോടു സമരം ചെയ്തു നേടിയ ജീവിതവുമായി പൊതുപ്രവർത്തനരംഗത്തു സജീവമായ എസ്.ദീപുവിന്റെ പോരാട്ടം ഇനി നിയമവഴിയിൽ. ശാരീരിക പരിമിതികളെ അതിജീവിച്ച് നിയമബിരുദം സ്വന്തമാക്കിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് എസ്.ദീപു (48) ഇന്നലെ അഭിഭാഷകനായി എൻറോൾ ചെയ്തു. 2015ൽ യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റായിരിക്കുമ്പോഴാണു ദീപുവിന്റെ ജീവിതത്തിൽ രോഗം ഇരുൾ പരത്തിയത്. പ്രമേഹത്തെത്തുടർന്ന് കണ്ണിലേക്കുള്ള രക്ത പ്രവാഹം കുറഞ്ഞതിനാൽ 36–ാം…

Read More

വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 10.02

  വയനാട് ജില്ലയില്‍ ഇന്ന് (27.11.21) 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 131 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.02 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 131942 ആയി. 129001 പേര്‍ രോഗമുക്തരായി. നിലവില്‍ 2188 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2053 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

ടോസിന്റെ ഭാഗ്യം സൺറൈസേഴ്‌സിന്; ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും, മലയാളി താരം ദേവദത്ത് ടീമിൽ

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സൺ റൈസേഴ്‌സ് ബാംഗ്ലൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബൈ രാജ്യന്തര സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മലയാളി താരം ദേവദത്ത് ബംഗ്ലൂരിനായി ഇന്ന് കളിക്കുന്നുണ്ട് ബാംഗ്ലൂർ ടീം: ആരോൺ ഫിഞ്ച്, ദേവദത്ത് പടിക്കൽ, വിരാട് കോഹ്ലി, എ ബി ഡിവില്ലിയേഴ്‌സ്, ജോഷ് ഫിലിപ്പ്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, ഉമേഷ് യാദവ്, നവീദീപ് സെയ്‌നി, ഡെയ്ൽ സ്റ്റെയിൻ, യുസ് വേന്ദ്ര ചാഹൽ…

Read More

ആശങ്ക ;കൊവിഡ് സ്ഥിരീകരിക്കും മുൻപ് അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിൽ മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു

ദില്ലി; കൊവിഡ് സ്ഥിരീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് മന്ത്രിസഭ യോഗം നടന്നത്. അതേസമയം സാമൂഹിക അകലം പൂർണമായും പാലിച്ച് കൊണ്ടായിരുന്നു യോഗം നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗങ്ങളിൽ മന്ത്രിമാർക്ക് പങ്കെടുക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ വെച്ചിരുന്നു. താപനില പരിശോധന, ആരോഗ്യ സേതു ആപ് എന്നിവ കർശനമാക്കിയിരുന്നു. കൊവിഡിന് ശേഷം യോഗങ്ങൾ പലപ്പോഴും വീഡിയോ…

Read More

പൊതുജന സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം;ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള

സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 24, 25 തീയ്യതികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോവിഡ് രണ്ടാം ഘട്ടവ്യാപനം തടയുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ആയ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പുറപ്പെടുവിച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഈ രണ്ട് ദിവസങ്ങളില്‍ അനുവദിക്കു. ഈ സ്ഥാപനങ്ങള്‍ രാത്രി 7.30 വരെ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പൊതുജനങ്ങളുടെ സഞ്ചാരം അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. പോലിസ് അധികാരികള്‍ ആവശ്യമായ നിരീക്ഷണവും,…

Read More

ഝാർഖണ്ഡിൽ ഗുരുതര വീഴ്ച്ച; രക്തം സ്വീകരിച്ച 5 കുട്ടികൾക്ക് HIV

ഝാർഖണ്ഡിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ചായ്‌ബാസയിലെ സർക്കാർ ആശുപത്രിയിലീാണ് ഗുരുതര വീഴ്ച. ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. രക്ത സാമ്പിൾ ടെസ്റ്റ്‌ നടത്തുന്നില്ലെന്നും, രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തി. ഝാർഖണ്ഡ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ അഞ്ച് അംഗസംഘം അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ചായ്‌ബാസ സദർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലസീമിയ രോ​ഗബാധിതനായ കുടുംബമാണ് ആദ്യ പരാതി…

Read More