‘UDF 38.81% വോട്ട് നേടിയപ്പോൾ, LDF 33.45% വോട്ട് നേടി, സ്വതന്ത്രരുടെ വോട്ട് വേറെയും ലഭിച്ചു, കേരളത്തിൽ മൂന്നാം തുടർസർക്കാർ സജ്ജം’; മന്ത്രി വി ശിവൻകുട്ടി

എൽ.ഡി.എഫ് തകർച്ച എന്ന നുണപ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പൊളിച്ചടുക്കിയെന്ന് മന്ത്രി വി ശിവൻകുട്ടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കേരളത്തിൽ വലിയൊരു പ്രചാരണം നടന്നിരുന്നു. യു.ഡി.എഫിന് വൻ മുന്നേറ്റമാണെന്നും, എൽ.ഡി.എഫ് ഒലിച്ചുപോയി എന്നും, ബി.ജെ.പി അത്ഭുതങ്ങൾ സൃഷ്ടിച്ചു എന്നുമൊക്കെയായിരുന്നു ആഖ്യാനങ്ങൾ. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ട കൃത്യമായ വോട്ട് ഷെയർ കണക്കുകൾ ഈ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുറത്തുവന്ന കണക്കുകൾ പ്രകാരം യു.ഡി.എഫ് 38.81% വോട്ട് നേടിയപ്പോൾ, എൽ.ഡി.എഫ് 33.45%…

Read More

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ആയത്തുല്ല അലി റേസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി. ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്.കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താല്‍ക്കാലിക പിന്‍ഗാമിയായി ആയത്തുല്ല അലി റേസ…

Read More

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമന്‍സ് അയച്ച് ഇ ഡി

  സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമന്‍സ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. (ed summons veena t in cmrl-exalogic case)     ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ സിഎംആര്‍എല്‍ തിരിച്ചടി നേരിടുകയും രേഖകള്‍ ഇ…

Read More

വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽ നടയായി സഞ്ചരിച്ച സൈനികൻ അബ്ബാസിനും ഭാര്യ ഷഹനക്കും ജന്മനാട്ടിൽ വൻ സ്വീകരണം

  വളാഞ്ചേരി: വളാഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി 106 ദിവസം 3700 ലധികം കിലോമീറ്റർ സഞ്ചരിച്ച് കശ്മീരിലെ  മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ  പതാക  ഉയർത്തി സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വ സുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടസ്വദിച്ച് 14 സംസ്ഥാനങ്ങൾ താണ്ടിയാണ് അബ്ബാസും ഭാര്യ ഷഹനയും 106 ദിവസം കാൽനടയായി  യാത്ര ചെയ്‌ത്‌ കശ്മീരിലെ മഞ്ഞു മലകൾക്ക്  മുകളിൽ ദേശീയ പതാക നാട്ടിയ ആദ്യ ദമ്പതികളായി ചരിത്രം കുറിച്ചുകൊണ്ടാണ് ജന്മനാട്ടിൽ തിരിച്ചെത്തിയത്. വാഹനങ്ങളിൽ ചീറിപ്പായുന്ന…

Read More

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ

ടിക് ടോക്കിന് പിന്നാലെ ചൈനയിൽനിന്നുള്ള ടെലിവിഷനും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ.പ്രാദേശിക ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനുമാണ് നടപടിയെന്നാണ് വിദശദീകരണം. കളർ ടെലിവിഷനുകളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഇറക്കുമതി നയഭേദഗതി വരുത്തിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വിജ്ഞാപനം ഇറക്കി. കളർ ടെലിവിഷനുകളുടെ ഇറക്കുമതി സ്വതന്ത്ര വിഭാഗത്തിൽനിന്ന് നിയന്ത്രിത വിഭാഗത്തിലേയ്ക്ക് മാറ്റിയാണ് ഭേഗതി. ചൈനയിൽനിന്നുള്ള ടെലിവിഷനുകളുടെ ഇറക്കുമതി നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുന്നതോടെ ഇനി ടെലിവിഷനുകൾ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക ഇറക്കുമതി ലൈസൻസ്…

Read More

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം; അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യ ക്യാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം അവസാനിക്കുന്നില്ല. അവസാനം നിമിഷം പരിഗണിക്കുന്ന പേരുകളിൽ കടുത്ത എതിർപ്പുമായി ഐ ഗ്രൂപ്പ്. അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യമായി ക്യാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസിന്റെ ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കൾ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചർച്ച ചുരുങ്ങിയതോടെയാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. അബിൻ വർക്കിയുടെ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പുതിയ തീരുമാനം. കെ.എം അഭിജിത്തിനെ പരിഗണിക്കുകയാണെങ്കിൽ നേരത്തെ വിട്ടുവീഴ്ച ചെയ്യാമെന്ന്…

Read More

പിആര്‍ഡി ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കട്ടരാമനെ പിആര്‍ഡി ഫാക്റ്റ് ചെക്ക് വിഭാഗത്തില്‍ നിന്നു വിവാദങ്ങള്‍ക്കൊടുവില്‍ മാറ്റി. മാധ്യമ വാര്‍ത്തകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ ശ്രീറാം വെങ്കട്ടരാമനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ശ്രീറാമിനു പകരം ആരോഗ്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി ബിഎസ് ബിജുഭാസ്‌കറിനാണ് ചുമതല. നേരത്തേ, സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് ചീഫ് റിപോര്‍ട്ടര്‍ കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമനെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം…

Read More

ആ ലാത്തി എവിടെ? ‘രക്ഷാപ്രവർത്തനം’ ആരും നിർദേശിച്ചില്ല; മർദനം ഔദ്യോഗിക കൃത്യനിർവഹണമായിരുന്നെന്നു പ്രതികൾ

  ആലപ്പുഴ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചവരെ മർദിച്ചത് ഔദ്യോഗിക കൃത്യനിർവഹണമായിരുന്നെന്നു പ്രതികളുടെ മൊഴി. പിണറായിയുടെ മുൻ ഗൺമാനും സുരക്ഷാസംഘത്തിലെ അംഗങ്ങളുമാണ് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. മർദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ മുൻപരിചയമില്ല. ഇവരെ മർദിക്കണമെന്ന് ആരും നിർദേശിച്ചിട്ടില്ല. മുഖ്യമന്ത്രിക്കു സുരക്ഷാഭീഷണിയുള്ളതിനാലാണ് പ്രതിഷേധം നിയന്ത്രിക്കാൻ ഇറങ്ങിയത്.പൊലീസ് വകുപ്പിൽ നിന്നു ലഭിച്ച…

Read More

കുഞ്ഞാലിക്കുട്ടി രാജിവെക്കുമോയെന്ന കാര്യം അറിയില്ല, അത് ലീഗിന്റെ ആഭ്യന്തര കാര്യമെന്ന് മുല്ലപ്പള്ളി

പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെക്കുമോയെന്ന കാര്യം തനിക്കറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അങ്ങനെയുണ്ടെങ്കിൽ അത് ലീഗിന്റെ ആഭ്യന്തര കാര്യമാണ്. അതിൽ കോൺഗ്രസ് ഇടപെടേണ്ടതില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു തന്നെ കെപിസിസി പ്രസിഡന്റ് ആക്കാനുള്ള തീരുമാനം തടഞ്ഞത് ആരാണെന്ന് അറിയാമെന്ന കെ സുധാകരന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ല. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ മറുപടി.

Read More

മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം; തിരൂർ സിഐക്ക് സ്ഥലംമാറ്റം

  മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ തിരൂർ സിഐ ടിപി ഹർഷാദിനെ സ്ഥലം മാറ്റി. പകരം നിയമനം നൽകിയിട്ടില്ല. ഹർഷാദിനോട് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് മാധ്യമപ്രവർത്തകൻ കെപിഎം റിയാസിന് മർദനമേറ്റത്.

Read More