Headlines

ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ സഹായിയായി എത്തുവെന്നും പരാതിയുണ്ട്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെ നിയമനം ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ ശാന്തിമാരുടെ ശിഷ്യന്മാരായിയിരിക്കുന്നവര്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൂടാതെ, തന്നെ മുന്‍വര്‍ഷങ്ങളില്‍ ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പിടിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരെയും വീണ്ടും ക്ഷേത്രത്തില്‍ ശാന്തിപ്പണി…

Read More

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂ​ഡ​ല്‍​ഹി: പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയര്‍ത്തുന്നത് വി​ല​യി​രു​ത്താ​ന്‍ നി​യോ​ഗി​ച്ച സ​മി​തി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചു. വി​വാ​ഹ​പ്രാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​മി​തി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​താ​യാ​ണ്​ സൂ​ച​ന​ക​ള്‍. ജ​യ ​ജെ​യ്​​റ്റ്​​ലി അ​ധ്യ​ക്ഷ​യാ​യ 10 അം​ഗ സ​മി​തി​യെ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച​ത്. നി​ല​വി​ല്‍ 18 വ​യ​സ്സാ​ണ്​ പെണ്‍കുട്ടികളുടെ വി​വാ​ഹ​പ്രാ​യം. പെ​ണ്‍​കു​ട്ടി​ക​ളു​​ടെ ആ​രോ​ഗ്യ​നി​ല, പോ​ഷ​കാ​ഹാ​ര​ല​ഭ്യ​ത, പ്ര​സ​വാ​നു​പാ​തം, ലിം​ഗാ​നു​പാ​തം തു​ട​ങ്ങി​യ​വ​ പ​രി​ശോ​ധി​ച്ചാ​ണ്​ സ​മി​തി റി​പ്പോ​ര്‍​ട്ട്​ ന​ല്‍​കി​യ​ത്. കഴിഞ്ഞ വര്‍ഷത്തെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ചെ​​ങ്കോ​ട്ട​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്​ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യത്തെ…

Read More

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തും

രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനസർവീസുകളും ചൊവ്വാഴ്ച അർധരാത്രി മുതൽ നിർത്തിവെക്കും. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. എന്നുവരെയാണ് നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനങ്ങൾ ചൊവ്വാഴ്ച അർധരാത്രി 11.59ന് മുമ്പായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്ന വിധത്തിൽ സമയം ക്രമീകരിക്കാൻ നിർദേശം നൽകി കഴിഞ്ഞു. നേരത്തെ അന്താരാഷ്ട്ര വിമാനസർവീസുകളും ട്രെയിൻസർവീസുകളും അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിവെച്ചിരുന്നു. ഇതോടെ രാജ്യം പൂർണമായും സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്തെ വിമാനത്താവളങ്ങൾ അടച്ചിടാനും തീരുമാനമായിട്ടുണ്ട്. അതേസമയം ലോക് ഡൗൺ എന്ന നിർദേശം സംസ്ഥാനങ്ങൾ…

Read More

വയനാട്ടിൽ വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ് അധികൃതർ പിടികൂടി

കൽപ്പറ്റ:  മുത്തങ്ങ  വനത്തിൽ സൂക്ഷിച്ച ലഹരി ഗുളികകൾ എക്സൈസ്  അധികൃതർ പിടികൂടി :എൻ .ഡി.പി. എസ്. നിയമപ്രകാരം  കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു . ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മുത്തങ്ങ  ചെക്ക് പോസ്റ്റിന് സമീപത്ത് വനത്തിൽ ‘രഹസ്യമായി സൂക്ഷിച്ചു വെച്ച നിലയിൽ മാരക മയക്കുമരുന്നായ  308   എണ്ണം ( 242 ഗ്രാം) സ്പാ സ്മോ പ്രോക്സി വോൺ പ്ളസ് ഗുളികകൾ കണ്ടെടുത്തത് .         ചെക്ക് പോസ്റ്റിൽ വാഹന പരിശോധന കർശനമാക്കിയതിനെ തുടർന്ന്  കടത്താൻ…

Read More

ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു

വെടിനിർത്തൽ ലംഘിച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയി അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരുക്കേറ്റു. യുഎസ് ട്രഷറി 2016ൽ ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തിൽ മൂന്ന് മിസൈലുകളാണ് പതിച്ചത്. ആക്രമണ വിവരം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒരു വർഷം മുൻപ് ഒപ്പുവച്ച വെടിനിർത്തൽ കാരാർ നിലനിൽക്കെ ആണ് ബെയ്റൂട്ടിലെ ആക്രമണം….

Read More

പത്തനംതിട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട മൈലപ്രയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേക്കര ഇടമുറിയിൽ മത്തായി-സാലമ്മ ദമ്പതികളുടെ മകൻ സിജു മത്തായി(11) ആണ് മരിച്ചത്. രാത്രി വൈകിയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് മാതാവ് ചെന്ന് നോക്കിയപ്പോഴാണ് സിജു തൂങ്ങിനിൽക്കുന്നതായി കണ്ടത്. ഉടനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ പിതാവ് വിദേശത്താണ്.

Read More

വയനാട് ജില്ലയിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ഇനി ഇ പോസ് മെഷീനും

കൽപ്പറ്റ: മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കാര്യങ്ങള്‍ക്കായി ജില്ലയില്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കിയ ഇ പോസ് മെഷീന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു. വാഹനപരിശോധനാ രംഗത്ത് ചെക്ക് റിപ്പോര്‍ട്ടുകളും ടി.ആര്‍ 5 രശീതുകളും ഇനി മുതല്‍ ഉണ്ടാവില്ല. അതിനുപകരം ഈ പോസ് മെഷീന്‍ വഴി ഡിജിറ്റലായി ചെലാന്‍ തയ്യാറാക്കുകയും എ ടി എം കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ വഴിയോ പിഴ അടക്കാനുള്ള സംവിധാനവുമാണ് നിലവില്‍ വന്നത്. ഇതിനായി ഇ-ചലാന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിയമ…

Read More

ഒരു പരിശോധന കൂടി ചെയ്യാമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു; തീരുമാനങ്ങൾ അതിനുശേഷം, സുമയ്യ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ. അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി ചെയ്യാമെന്നാണ് മെഡിക്കൽ ബോർഡ് അറിയിച്ചിരിക്കുന്നത്. അതിനുശേഷം മാത്രമേ ഗൈഡ് വയർ പുറത്തെടുക്കുന്ന കാര്യത്തിൽ തീരുമാനിക്കൂവെന്ന് സുമയ്യ പറഞ്ഞു. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലിൽ തൃപ്തിയില്ല. കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.ഒരു സഹായവും ലഭിച്ചില്ലെന്നും സുമയ്യ വ്യക്തമാക്കി. എന്നാൽ ഗൈഡ് വയർ പുറത്തെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം ആവശ്യപ്പെടുമെന്നും സർക്കാർ…

Read More

ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർത്ഥികൾക്കെതിരായ വിവാദ പ്രസ്താവന; T G മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

  തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടി ജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.   ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍…

Read More

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. യുപി ഗ്രേറ്റർ നോയിഡയിൽ ആണ് സംഭവം. 35 ലക്ഷം സ്ത്രീധന തുക നല്കാത്തതിന് നിക്കി എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. ഭർത്താവ്, ഭർതൃമാതാവ് എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച ഭർത്താവും മാതാവും ചേർന്ന് നിക്കി എന്ന 28 വയസ്സുള്ള യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2016 ഡിസംബറിൽ വിവാഹിതയായ നിക്കി ദീർഘകാലമായി പീഡനം സഹിച്ചിരുന്നതായി റിപ്പോർട്ട്. ഭർത്താവ് വിപിൻ…

Read More