‘6 ലക്ഷം കടംവാങ്ങി, 40 ലക്ഷം കൊടുത്തു’; ഗുരുവായൂരില്‍ കൊള്ളപ്പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരി ജീവനൊടുക്കി. മുസ്തഫ എന്നയാളെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ മുസ്തഫയില്‍ നിന്ന് കൊള്ളപ്പലിശക്കാര്‍ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. മുസ്തഫയുടെ സ്ഥലവും കൊള്ളാപലിശക്കാരന്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. 20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങിയത് 5 ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും കൊള്ള പലിശക്കാര്‍ക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു. പലിശക്കാരില്‍ നിന്ന് കടുത്ത നേരിട്ടിരുന്നതായി മുസ്തഫയുടെ…

Read More

രണ്ടാം പീഡനക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

ബംഗലുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. രാഹുല്‍ വാട്ട്‌സ്ആപ്പ് കോള്‍ ചെയ്‌തെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹര്‍ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നേരത്തെ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍…

Read More

തലസ്ഥാനം പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; മുൻ ഡിജിപി ആര്‍ ശ്രീലേഖയും പദ്മിനി തോമസും മത്സരിക്കും, ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും. ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനാണ് ലക്ഷ്യമെന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍…

Read More

മാസപ്പടി കേസ്: വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി; റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന

മാസപ്പടി കേസിലെ റെയ്ഡിൽ നിർണായക വിവരങ്ങൾ ഇഡിക്ക് ലഭിച്ചതായി സൂചന. പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തേക്ക് പണം അയച്ചതായി കണ്ടെത്തി. റെയ്ഡിൽ പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്നാണ് രേഖകൾ ലഭിച്ചത്. മൊബെൽ ഫോൺ ഇഡി പിടിച്ചെടുത്തു. ഇന്നലെ കോഴിക്കോട് നടത്തിയ റെയ്ഡിലാണ് മൊബൈൽ ഫോൺ പിടിച്ചെടുത്തത്. വിശദമായ പരിശോധന നടത്തുന്നതായി ഇഡി കേന്ദ്രങ്ങൾ അറിയിച്ചു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായിട്ടായിരുന്നു ഇന്നലെ ഇഡി റെയ്ഡ് നടത്തിയിരുന്നത്. ഇന്നലത്തെ പരിശോധന…

Read More

ഇന്നും കൂടി; സ്വര്‍ണവില അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 74,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 9265 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില കുറഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില ഉയരുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍…

Read More

സൗദിയില്‍ പുകയില ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം; പള്ളികളുടേയും സ്‌കൂളുകളുടേയും 500 മീറ്റര്‍ ചുറ്റളവില്‍ സിഗരറ്റ് വില്‍പ്പന വിലക്കി

സൗദിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം എര്‍പ്പെടുത്തി. ആരാധനാലയങ്ങളുടെയും സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ ഇനി പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന അനുവദിക്കില്ല. ഷിഷ കടകള്‍ക്കും, കടകളിലെ സിഗരറ്റ് വില്‍പ്പനയ്ക്കും നിയമം ബാധകമാണ്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുതിയ നിയമത്തിന് സൗദി മൂന്നിസിപ്പാലിറ്റി ആന്റ് ഹൗസിംഗ് മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. ഇതുപ്രകാരം പള്ളികളുടെയും സ്‌കൂളുകളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ പുകയില കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. സിഗരറ്റുകള്‍, ഷിഷ, ഇ-സിഗരറ്റുകള്‍ തുടങ്ങിയവയുടെയോ അനുബന്ധ ഉപകരണങ്ങളുടെയോ വില്‍പ്പന പാടില്ല. വാണിജ്യ…

Read More

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ പൊലിസ് സബ്ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഔണ്‍ലൈനായി നിര്‍വ്വഹിച്ചു.സംസ്ഥാനത്ത് പുതിയതായി പ്രഖ്യാപിച്ച 25 സബ് ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ഇതോടെ ജില്ലയിലെ പൊലിസ് സബ്ഡിവിഷനുകളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതുതായി അനുവദിച്ച 25 പൊലിസ് സബ്ഡിവിഷനുകളില്‍ ഒന്നാണ് ബത്തേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡിവിഷന്റെ ചുമതല ഡിവൈഎസ്പിക്കാണ്. ഇതോടെ…

Read More

വെള്ളമുണ്ട ഇരട്ടക്കൊലപാതകം: വിചാരണ ആരംഭിച്ചു

കൽപ്പറ്റ: വെള്ളമുണ്ട പന്ത്രണ്ടാംമൈലിൽ ദമ്പതിമാർ കൊല്ലപ്പെട്ട കേസിന്റെ വിചാരണ ബുധനാഴ്ച ജില്ലാ കോടതിയിൽ തുടങ്ങി. 72 സാക്ഷികളുള്ള കേസിലെ ഒന്നു മുതല്‍ ഏഴു വരെ സാക്ഷികളില്‍ മൂന്നുപേരെയാണ് ബുധനാഴ്ച്ച വിസ്തരിച്ചത്. നാലുപേരെ ഒഴിവാക്കി. എട്ടു മുതൽ മുതൽ 14 വരെ സാക്ഷികളെ എട്ടിനും 14 മുതൽ 20 വരെ സാക്ഷികളെ ഒമ്പതിനും വിസ്തരിക്കും. പ്രതിക്ക് വേണ്ടി അഡ്വ. ഷൈജു മാണിശ്ശേരിയും സർക്കാരിന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ജോസഫ് മാത്യുവും ഹാജരായി.  2018 ജൂലൈ ആറിനാണ് വെള്ളമുണ്ടയിലെ നവ…

Read More

കോഴിക്കോട് കോവിഡ് ആശുപത്രികളിൽ 1,912 കിടക്കകൾ ഒഴിവ്

കോഴിക്കോട് ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 2,600 കിടക്കകളിൽ 1,912 എണ്ണം ഒഴിവുണ്ട്. 131 ഐ.സി.യു കിടക്കകളും 66 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 556 കിടക്കകളും ഒഴിവുണ്ട്. 15 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 357 കിടക്കകൾ, 22 ഐ.സി.യു, 22 വെന്റിലേറ്റർ, 281 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്. നാല് സി.എഫ്.എൽ.ടി.സികളിലായി 312 കിടക്കകളിൽ 308 എണ്ണം ബാക്കിയുണ്ട്. ഒരു സി.എസ്.എൽ. ടി.സിയിൽ 185 എണ്ണം ഒഴിവുണ്ട്. 66 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,624 കിടക്കകളിൽ 1,331…

Read More

തമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളം; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ തകര്‍ന്നു

എറണാകുളം തമ്മനത്ത് ജല അതോരിറ്റിയുടെ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഒരു കോടി 38 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് തകര്‍ന്നത്. സമീപത്തെ വീടുകളില്‍ വെള്ളം കയറി. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം ടാങ്കില്‍ ഉണ്ടായിരുന്നത് ഒരു കോടി പത്ത് ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നുവെന്നാണ് വിവരം. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വാഹനങ്ങള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. നഗരത്തിലെ പ്രധാന വാട്ടര്‍ ടാങ്കുകളിലൊന്നാണ് തകര്‍ന്നത്. പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം…

Read More