തൂക്കുകയറിനെ പേടിക്കുന്ന ആളല്ല ഇത്’ കൂസലില്ലാതെ നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര
ശിക്ഷയില്‍ ഭയമില്ലെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര. 2019ല്‍ പോത്തുണ്ടി സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ചെന്താമര പ്രതികരിച്ചത്. കോടതിയില്‍ ഹാജരായി മടങ്ങുമ്പോള്‍ ആയിരുന്നു പ്രതിയുടെ നിസംഗ ഭാവത്തിലുള്ള പ്രതികരണം തൂക്കുകയര്‍ കിട്ടുമെന്നുള്‍പ്പെടെ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ഭയമുണ്ടോ എന്ന ചോദ്യത്തിന് തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്നായിരുന്നു ചെന്താമരയുടെ മറുപടി. ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ചെന്താമര പ്രതികരിച്ചത്. കേസില്‍ അടുത്തയാഴ്ച വിധി വരാനിരിക്കെയാണ് ഇയാളുടെ പ്രതികരണം. തന്റെ ജീവിതം ഇല്ലാതാക്കാന്‍ ശ്രമിച്ചവരെ ഇനിയും…
