നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം

  ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കാണിച്ച് ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍…

Read More

ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ചെന്നിത്തല

  ഉന്നത വിദ്യാഭ്യാസ രംഗത്തെ നിശ്ചലാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചലാവസ്ഥയാണ്. കത്ത് നൽകിയ എട്ടാം തീയതിക്ക് ശേഷം ചാൻസലർ എന്ന നിലയിൽ തന്റെ പരിഗണനക്ക് വന്ന ഒരു ഫയലും ഗവർണർ നോക്കിയിട്ടില്ല. ഇത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർക്കാർ ധാർഷ്ട്യം വെടിഞ്ഞ് പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു സർവകലാശാലാ നിയമനങ്ങളിൽ രാഷ്ട്രീയ…

Read More

വയനാട്ടിൽ 15 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന ഒരാള്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം മൂലം 12 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതില്‍ 820 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 321 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 308 പേര്‍ ജില്ലയിലും…

Read More

സംസ്ഥാനത്തെ ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ ഇന്ധന ചിലവ് കുറയ്ക്കുന്നതിന് വേണ്ടി ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍എന്‍ജി ബസ് സര്‍വ്വീസ് നാളെ ഉത്ഘാടനം ചെയ്യും. തിരുവനന്തപുരം-എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ബസ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വീസ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സി ഹരികുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എന്‍ജി…

Read More

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കും: മന്ത്രി

  തിരുവനന്തപുരം ∙ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയെ അറിയിച്ചു. തോമസ് ഉണ്ണിയാടന്റെ ശ്രദ്ധ ക്ഷണിക്കലിനോടായിരുന്നു മറുപടി. ഇക്കാര്യത്തിൽ കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കിലും മോട്ടർ വാഹന വകുപ്പിന് ചട്ടം നിർമിക്കാനുള്ള അവകാശം ഉപയോഗിച്ച് പരിഷ്കാരം നടപ്പാക്കാനാകും.ഇലക്ട്രിക് വാഹനമുൾപ്പെടെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഹെൽമറ്റ് നിർബന്ധമാണെങ്കിലും 250 വാട്സിൽ താഴെ പവറും 25 കിലോമീറ്ററിലെ താഴെ വേഗവുമുള്ള വാഹനങ്ങളെ നോൺ മോട്ടർ വെഹിക്കിൾ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം വാഹനങ്ങളെന്നു പറഞ്ഞ്…

Read More

കോൺഗ്രസ്സ് ഹൈക്കമാൻഡിൽ വീണ്ടും അമർഷം പുകയുന്നു

ഡൽഹി: പാർട്ടി നേതൃത്വത്തിന്റെ പുനഃസംഘടന സംബന്ധിച്ച് കോൺഗ്രസ്സിനകത്ത് വീണ്ടും അഭിപ്രായ ഭിന്നത. പാർട്ടിയിൽ സമൂലമായി മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ 23 മുതിർന്ന നേതാക്കളെ ഒഴിവാക്കി നാമനിർദേശത്തിലൂടെ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ പാർട്ടിക്ക് അകത്ത് അമർഷം പുകയുന്നു. ഇത് മാധ്യമങ്ങളോട് മുതിർന്ന നേതാവ് കപിൽ സിബൽ തുറന്നടിച്ചു. കത്തയച്ച നേതാക്കളെല്ലാം ചേർന്ന് ഇന്നലെ യോഗം വിളിച്ചതായും നിലവിലെ സ്ഥിതിഗതികൾ ചർച്ചയായതയുമാണ് റിപ്പോർട്ട്. അതേസമയം, പുനഃസംഘടനയിൽ എല്ലാവരെയും ഉൾക്കൊള്ളിക്കാനാണ് ശ്രമിച്ചതെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വിശദീകരിക്കുന്നത്….

Read More

‘ഫിറ്റ്നസ് ഇല്ലെങ്കിൽ ശമ്പളവുമില്ല’; സ്കൂളുകളുടെ സുരക്ഷയിൽ കടുപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്, താത്കാലിക സര്‍ട്ടിഫിക്കറ്റ് നേടിയവർ പ്രതിസന്ധിയിൽ

  തിരുവനന്തപുരം∙ സ്‌കൂളുകളുടെ ഫിറ്റ്‌നസും തസ്തിക നിര്‍ണയവും ജീവനക്കാരുടെ ശമ്പളവും ബന്ധിപ്പിച്ച് സുരക്ഷയില്‍ നിലപാട് കടുപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തുറക്കാന്‍വേണ്ടി മാത്രമായി തദ്ദേശസ്ഥാപനങ്ങളില്‍നിന്നു താത്കാലിക ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച സ്‌കൂളുകളിലെ അധ്യാപകരും ജീവനക്കാരുമാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പ്രൊവിഷണല്‍ ഫിറ്റ്നസ് നല്‍കാന്‍ ചട്ടമോ ഉത്തരവോ ഇല്ലാത്തതിനാല്‍, അത്തരം സ്‌കൂളില്‍ തസ്തികനിര്‍ണയം നടത്താനാവില്ലെന്നു ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി. ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ജൂലൈ 15 മുതലുള്ള ശമ്പളം നല്‍കാനാവില്ലെന്നും അധ്യാപകരെ സീനിയോറിറ്റി അടിസ്ഥാനമാക്കി ക്രമീകരിക്കാനുമാണ് നിര്‍ദേശം. ഒരു…

Read More

കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തി ചാർജ്; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസിന്റെ ലാത്തിചാർജ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസിന്റെ വിശദീകരണം. ദൃശ്യങ്ങൾ പുറത്തു വന്നതോടെ കമ്മീഷണർ അന്വേഷണത്തിന് നിർദേശം നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. വലിയ തിരക്കായിരുന്നു കനകക്കുന്നിൽ ഉണ്ടായിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മർദനമേറ്റ ചെറുപ്പക്കാരനോടും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന് നേരെ അസഭ്യം പറയുന്നതുൾപ്പെടെയുള്ള സാഹചര്യം ഉണ്ടായി. ഇതിന് പിന്നാലെയാണ് ലാത്തി വീശേണ്ടി വന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനായി പൊലീസുകാരുടെ…

Read More

24 മണിക്കൂറിനിടെ 83,882 കോവിഡ് കേസുകൾ; ഇന്ത്യയിൽ കോവിഡ് ബാധിതർ 38 ലക്ഷത്തിലേക്ക്,1043 മരണം

പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയിൽ വൻ വർദ്ധന. ഒരു ദിവസം എൺപതിനായിരം രോ​ഗികൾ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതിമാറി. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,882 പേർക്ക് കൂടി ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വ‌ർദ്ധനയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 38, 53, 406 ആയി. ഒരു ദിവസം ആയിരം കോവിഡ് മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ബുധനാഴ്ച മാത്രം 1043 പേർ കോവിഡ് ബാധ മൂലം മരിച്ചിരുന്നതായി സർക്കാർ…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

  നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി തിങ്കളാഴ്ച പരിഗണിക്കും. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. കേസിൽ ഫെബ്രുവരി 16നുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തുടരന്വേഷണം നടക്കുന്നതിനാലാണ് കൂടുതൽ സമയം തേടിയത്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ നീട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടർ കോടതിയോട്…

Read More