ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരുന്നു

പാലക്കാട് ചിറ്റൂരിൽ കാണാതായ ആറു വയസുകാരന് വേണ്ടി തിരച്ചിൽ തുടരും. പൊലീസിന്റെയും ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെയും നേതൃത്വത്തിൽ ആയിരിക്കും തിരച്ചിൽ. ഇന്നലെ രാവിലെ 11 മണിയോടെ കാണാതായ സുഹാനു വേണ്ടി ഡോഗ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്സ്കോഡ് കാണിച്ച കുളത്തിൽ കുട്ടിക്ക് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് സിസിടിവി ഇല്ലാത്തതും വെല്ലുവിളി ആകുന്നുണ്ട്. കുട്ടി പ്രദേശത്ത് തന്നെ മറ്റെവിടെയെങ്കിലും മയങ്ങിക്കിടക്കുകയോ വഴിയറിയാതെ അകപ്പെട്ടു പോവുകയോ ചെയ്തിട്ടുണ്ടോ എന്നതു അടക്കമുള്ള കാര്യങ്ങളും…

Read More

അതൊഴിവാക്കേണ്ടതായിരുന്നു: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരനെ തിരുത്തി രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരൻ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച തലശ്ശേരിയിൽ നടത്തിയ പൊതുയോഗത്തിലാണ് കെ സുധാകരന്റെ അധിക്ഷേപ പരാമർശം വന്നത്. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോൾ സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്തിരിക്കുന്നു എന്നായിരുന്നു പരാമർശ അതേസമയം ഐശ്വര്യ കേരളയാത്ര വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം…

Read More

മിസോറാമിൽ നിന്ന് ശ്രീധരൻ പിള്ളക്ക് സ്ഥലമാറ്റം; ഗോവയുടെ ഗവർണറാകും

മിസോറാം ഗവർണറായിരുന്ന പി എസ് ശ്രീധരൻ പിള്ളക്ക് മാറ്റം. ഗോവയുടെ ഗവർണറായാണ് അദ്ദേഹത്തെ നിയമിച്ചത്. 2019 നവംബറിലാണ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി ചുമതലയേറ്റത്. ഹരിയാന ഗവർണറായിരുന്ന സത്യദേവ് നാരായണനെ ത്രിപുരയിലേക്ക് മാറ്റി. ത്രിപുര ഗവർണറായിരുന്ന രമേശ് ബൈസിനെ ജാർഖണ്ഡ് ഗവർണറാക്കി. ടി ഗെഹ്ലോട്ട് കർണാടകയിലെയും മംഗുഭായി ചാംഗ്നാഭായ് മധ്യപ്രദേശിലെയും ഗവർണറാകും. ഹരിബാബു കംബാപതിയാണ് പുതിയ മിസോറാം ഗവർണർ.

Read More

മുല്ലപ്പെരിയാർ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രിം കോടതി പരിഗണിക്കും. റൂൾ കർവുമായും വിദഗ്ധ സമതിയുമായും ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ കോടതി വിശദമായി വാദം കേൾക്കും. റൂൾ കർവ് സംബന്ധിച്ച് കേരളം വിശദമായ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. വിദഗ്ധ സമിതി ശുപാർശ ചെയ്ത റൂൾ കർവ് കേരളത്തിന് സുരക്ഷാഭീതി ഉണ്ടാക്കുന്നതാണെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധിക്കണമെന്നും, റൂൾ കർവ് തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാൻ ഉള്ളത് ആണെന്നുമാണ് സർക്കാർ വാദം. ബേബിഡാമിൽ അറ്റകുറ്റപ്പണിക്കും,…

Read More

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ; രജനിയുമായുള്ള സഖ്യത്തിൽ ജനുവരിയിൽ തീരുമാനമാകും

അടുത്ത വർഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കമൽഹാസൻ സ്ഥാനാർഥിയാകും. മണ്ഡലം തീരുമാനമായില്ലെങ്കിലും ചെന്നൈയിൽ നിന്നാകും താരം ജനവിധി തേടുകയെന്നാണ് റിപ്പോർട്ടുകൾ മക്കൾ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മധുരയിൽ ഇന്നലെ ആരംഭിച്ചിരുന്നു. രജനികാന്തുമായുള്ള സഖ്യകാര്യത്തിൽ ജനുവരിയിൽ പ്രഖ്യാപനമുണ്ടാകുമെന്നും കമൽ അറിയിച്ചു. നഗരമേഖലകൾ കേന്ദ്രീകരിച്ചാണ് മക്കൾ നീതി മയ്യം നിലവിൽ പ്രവർത്തിക്കുന്നത്. നഗരകേന്ദ്രങ്ങളിൽ വലിയ രീതിയിൽ മുന്നേറാൻ സാധിച്ചിട്ടുണ്ടെന്ന് പാർട്ടി കരുതുന്നു. ചില സഖ്യങ്ങൾ തകരുമെന്നും പുതിയ സഖ്യങ്ങൾ ഉണ്ടാകുമെന്നും കമൽ അവകാശപ്പെട്ടു  

Read More

ഭക്ഷ്യ കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ല; അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും: മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് കിറ്റ് വിതരണം നിര്‍ത്തിയത്. അവശ്യ സമയങ്ങളില്‍ ഇനിയും കിറ്റുകള്‍ നല്‍കും. തിരഞ്ഞെടുത്ത റേഷന്‍ കടകളില്‍ മറ്റു ഭക്ഷ്യ വസ്തുക്കളും നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്നും, അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷന്‍ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ്…

Read More

രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു; മരിച്ചത് മഹാരാഷ്ട്ര സ്വദേശി

  രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ മാസം 28 നാണ് ഇയാൾ മരിച്ചത്. പിന്നീട് സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, 263 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച ദില്ലിയാണ് പട്ടികയില്‍ ഒന്നാമത്. ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമൈക്രോണ്‍ വകഭേദമാണ്.                …

Read More

‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 1971 മുതൽ 1996 വരെ 25 വർഷം തുടർച്ചയായി വടകരയെ ലോകസഭയിൽ പ്രതിനിധീകരിച്ച അദ്ദേഹം 1980 മുതൽ എൽഡിഎഫ് പ്രതിനിധിയായാണ് വിജയിച്ചത്.വി.പി. സിംഗ് മന്ത്രിസഭയിൽ ടെലികമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗത വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹം മികച്ച ഭരണാധികാരി…

Read More

പിഎംശ്രീയില്‍ തലകീഴായി മറിഞ്ഞിട്ടില്ല; ഒപ്പിട്ട കരാറില്‍ നിന്നും പിന്മാറാനാണ് നോക്കുന്നത്: കെ എം ഷാജി

  കോഴിക്കോട്: ഉപസമിതിയെ നിയോഗിച്ചത് പിഎംശ്രീയെ കുറിച്ച് പഠിക്കാന്‍ അല്ല മറിച്ച് സ്റ്റേറ്റിന് അതില്‍ നിന്നും എങ്ങനെ പിന്‍വാങ്ങാം എന്നതിനെക്കുറിച്ച് പഠിക്കാന്‍ ആണെന്ന് മന്ത്രി കെ എം ഷാജി. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ തലകീഴായി മറിഞ്ഞിട്ടില്ലെന്നും നിലപാട് കൃത്യമാണെന്നും കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഫാസിസത്തോടും കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റത്തോടും വര്‍ഗീയത കൊണ്ടുവരുന്ന എല്ലാ രീതിയോടും എതിര്‍പ്പാണ്. തങ്ങളുടെ നിലപാടിനാണ് 102 സീറ്റ് കിട്ടിയത്. അതൊരു ബലമാണെന്നും കെ എം ഷാജി പറഞ്ഞു.   ‘ഒരു കരാറില്‍…

Read More

നാട്ടിൽ നിന്നും വരുന്ന പ്രവാസികളുടെ ശ്രദ്ധക്ക്

നാട്ടിൽ നിന്നും വരുന്ന പ്രവാസികൾ കുവൈത്തിലേക്ക് വരുമ്പോൾ ചെയ്യേണ്ടത് പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് 1 .കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക 2 .ശേഷം ഇമ്മ്യൂൺ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക 3 .കുവൈത്ത് മൊബൈൽ ഐ ഡി ഡൗൺ ലോഡ് ചെയ്യുക 4 ശ്ലോനിക് ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്യുക 5 കുവൈത്ത് മുസാഫിർ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യുക

Read More