രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല; സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനം. രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശനമുയർന്നു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ സർക്കാരിന് വീഴ്ച സംഭവിച്ചു. മന്ത്രിമാരുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ് ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണം. കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനാണെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്നും സമ്മേളന പ്രതിനിധികൾ ചൂണ്ടിക്കാട്ടി

Read More

കാലിൽ പെൺകുട്ടികൾ കറുത്ത ചരട് കെട്ടുന്നത് ചുമ്മാ സ്റ്റൈലിന് അല്ല !

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. അത് ചുമ്മാ സ്റ്റൈലിന് വേണ്ടി കെട്ടുന്നവരാണ് കൂടുതൽ. എന്നാൽ, ഇതിന്റെ പിന്നിൽ ഒരു വിശ്വാസമുണ്ട്. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല. ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും…

Read More

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ബാംഗ്ലൂര്‍ ഐഐടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ എ സാബു, മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ രവീന്ദ്ര ഡി കുല്‍കര്‍ണി എന്നിവരുടെ അടങ്ങുന്നതാണ് കമ്മിറ്റി. ചാന്‍സലറുടെ പ്രതിനിധിയായ ഇലുവാതിങ്കല്‍ ഡി ജമ്മീസ് ആണ് സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍….

Read More

കളിത്തീവണ്ടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

റിയാദ്: കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ…

Read More

നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാനിയൻ സുരക്ഷാ സേന

2023 നോബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദിയെ ഇറാനിയൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിഭാഷകൻ ഖോസ്രോ അലികോർഡിയുടെ അനുസ്മരണചടങ്ങിൽ പങ്കെടുക്കവേയാണ് നർഗീസിനെ ഇറാൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. 53 കാരിയായ മുഹമ്മദിയെ മറ്റ് ആക്ടിവിസ്റ്റുകളോടൊപ്പം കിഴക്കൻ നഗരമായ മഷാദിൽ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് നർഗസ് ഫൗണ്ടേഷൻ അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങളാൽ 2024 ഡിസംബറിൽ താൽക്കാലികമായി ജയിൽ മോചിതയായ നർഗീസ് മുഹമ്മദി ഇസ്രയേലുമായുള്ള വെടിനിർത്തലിനുശേഷം ഇറാൻ അധികാരികൾ അടിച്ചമർത്തൽ ശക്തമാക്കുകയാണെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. മൺസൂൺ കാറ്റും മഴയും നാളെയോടെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളത്തിൽ എത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത്…

Read More

ഗുലാബിൽ നിന്ന് ഷഹീനിലേക്ക്; ഒരു ചുഴലിയിൽ നിന്ന് മറ്റെ‍ാന്ന് അത്യപൂർവം: ജാഗ്രതയോടെ കേരളം

  പാലക്കാട്: ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയേ‍ാടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. ഒരു ചുഴലി അവസാനിക്കുന്നിടത്ത് നിന്ന് മറ്റൊരു ചുഴലി ഉണ്ടാകുന്ന അത്യപൂർവ പ്രതിഭാസമാണിത്. സാധാരണഗതിയിൽ കാലവർഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. പതിവുതെറ്റിച്ച് ഇത്തവണ എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ മാറ്റിമാറിച്ചു. പുതിയ ചുഴലിയായ ഷഹീൻ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദങ്ങൾ കാരണം…

Read More

വയനാട് ‍ജില്ലയിൽ 90 പേര്‍ക്ക് കൂടി കോവിഡ്;109 പേര്‍ക്ക് രോഗമുക്തി ,88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (30.10.20) 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 109 പേര്‍ രോഗമുക്തി നേടി. 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടുപേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6930 ആയി. 6054 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 48 മരണം. നിലവില്‍ 828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 360 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ ബത്തേരി…

Read More

‘കോട്ടയം മെഡിക്കൽ കോളജ് അപകടം, സോളാറിൽ ജൂഡീഷ്യൽ കമ്മീഷനെ ആവശ്യപ്പെട്ടവർ എന്തിന് ഭയപ്പെടുന്നു’: ചാണ്ടി ഉമ്മൻ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് ഒരാൾ മരിക്കാനിടയായ സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. സംഭവത്തിൽ കളക്ടറുടെ അന്വേഷണമല്ല, പകരം ജുഡീഷ്യൽ അന്വേഷണം ആണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. മന്ത്രിമാർ കമ്മീഷന് മുന്നിൽ പോയി ഇരിക്കട്ടെ. സോളാറിൽ ജൂഡീഷ്യൽ കമ്മീഷനെ ആവശ്യപ്പെട്ടവർ ഇവിടെ എന്തിന് ഭയപ്പെടുന്നുവെന്നും അദ്ദേഹം ചോദിച്ചു. കളക്ടറുടെ അന്വേഷണത്തിൽ വിശ്വാസമില്ല. മെഡിക്കൽ കോളജ് മാനേജ്‌മെന്റ് കമ്മറ്റിയുടെ ചെയർമാൻ ആണ് കളക്ടർ. ആ കളക്ടറുടെ അന്വേഷണത്തിൽ എന്ത് നീതിയാണ് ഉണ്ടാവുക എന്നും…

Read More

റോയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

റോയല്‍ ആശുപത്രിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓങ്കോളജി ഒ പിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ സാധാരണ അപ്പോയിന്റ്‌മെന്റുകള്‍ പുതുക്കിയിട്ടുണ്ട്. 79323229 എന്ന വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് അയച്ചാല്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലുള്ള രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കും. ക്വാറന്റൈന്‍ മേഖലകളില്‍ ചാരിറ്റികള്‍ മുഖേനയോ അതത് പ്രദേശത്തെ ആശുപത്രികള്‍ മുഖേനയോ ആകും മരുന്ന് എത്തിക്കുക. സെന്ററിലെ ഡോക്ടര്‍മാര്‍ ഓരോ കേസും പ്രത്യേകം പഠിക്കുകയും രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ ഡോസുകള്‍ തീരുമാനിക്കുകയും ചെയ്യും. സെന്ററില്‍ വന്നുള്ള ചികിത്സ…

Read More