ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശിയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്. സ്ഥാപനങ്ങൾക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി…

Read More

കോവിഡ് ജാഗ്രത; പിഴ കൂട്ടും, കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും അല്‍പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തില്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍…

Read More

അശ്ലീല സന്ദേശ വിവാദം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കും

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കും. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ നിർദേശം നൽകിയത്. അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടിരുന്നു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള…

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് എക്‌സൈസിന്റെ പ്രത്യേക പരിശോധന. താലൂക്ക് അടിസ്ഥാനത്തിലും ജില്ലാ അതിര്‍ത്തികളിലും പരിശോധന നടത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചു. കാസര്‍ഗോഡ്,പാലക്കാട്,വയനാട് തിരുവനന്തപുരം എന്നിവിടങ്ങളില്‍ കെമു ടീമിനെ നിയോഗിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധന ന്യൂ ഇയര്‍ വരെ തുടരും. ഡിസംബര്‍ 7 വൈകുന്നേരം 6 മുതല്‍ തിരഞ്ഞെടുപ്പ് തീരുന്നത് വരെ ഡ്രൈ ഡേ നേരത്തെ പ്രഖ്യാപിച്ചു. അതേസമയം, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: ലീഗ് കണ്ണുരുട്ടിയപ്പോൾ നിലപാടിൽ മലക്കം മറിഞ്ഞ് വി ഡി സതീശൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദത്തിൽ മുൻ നിലപാട് തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുസ്ലിം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്ന ഒരു ആനൂകൂല്യവും നഷ്ടമായിട്ടില്ലെന്ന വസ്തുത നേരത്തെ സതീശൻ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മുസ്ലിം ലീഗ് സമ്മർദം ചെലുത്തിയതോടെയാണ് സതീശൻ തന്റെ നിലപാട് തിരുത്തിയത്. മുസ്ലീം സമുദായത്തിന് മാത്രമായുള്ള ഒരു പദ്ധതി നഷ്ടമായെന്നും തന്റെ അഭിപ്രായം മനസ്സിലാക്കാതെയാണ് ലീഗ് പ്രതികരിച്ചതെന്നും സതീശൻ പുതിയ നിലപാടിൽ പറഞ്ഞു. സിപിഎമ്മിന്റെ സമാന നിലപാട് പ്രതിപക്ഷ നേതാവും സ്വീകരിച്ചതോടെയാണ് മുസ്ലിം ലീഗ് അതൃപ്തി…

Read More

ഒരുപക്ഷെ, കൊന്നിട്ടും ഉണ്ടാകാം! കേരളത്തിൽ കാണാതായതും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതുമായ യുവതികളെ പറ്റി അന്വേഷണം വേണമെന്ന് പി സരിൻ

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സിപിഐഎം നേതാവ് ഡോ. പി സരിൻ. പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പ് സരിൻ ഫേസ്‍ബുക്കിലൂടെ സരിൻ പുറത്തുവിട്ടു. കേരളത്തിൽ കാണാതായ യുവതികളെ പറ്റിയും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത യുവതികളെ പറ്റിയും അന്വേഷണം വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഓഡിയോ ക്ലിപ്പിൽ ‘നിന്നെ കൊന്ന് ഇല്ലാതാക്കാൻ എനിക്ക് സെക്കന്റുകൾ മതി’ എന്ന് പറയുന്നതും കേൾക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ കാണാതായ യുവതികളെ പറ്റിയും ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത യുവതികളെ…

Read More

ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക്, മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവർ; ഈ ദിവസം ജലീലിനുള്ള മറുപടിയെന്ന് ടി മുഹമ്മദ്

സിപിഐഎം നേതാവ് കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി. ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് എത്തുന്നു. മുസ്ലിംലീഗിന്റെ ഭവന നിർമ്മാണത്തിൽ കള്ളക്കളി ഉണ്ടെന്നാണ് ജലീൽ പറഞ്ഞിരുന്നത്. മനസ്സിൽ കള്ളം ഉള്ളവർക്കേ അങ്ങനെയൊക്കെ പറയാൻ പറ്റൂ. മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. ജലീലിനുള്ള മറുപടിയാണ് ഈ ദിവസമെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് വ്യക്തമാക്കി. ഓഗസ്റ്റ് ഏഴിന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുസ്ലിംലീഗിന്റെ…

Read More

മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലോക്ഡൗണുള്ള സ്ഥലത്തേക്ക് യാത്രക്ക് പാസ് വേണം

ഈ രണ്ട് വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തരച്ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്. സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേയ്ക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേയ്ക്കും മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട…

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതി; സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ

  വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ ഡോ. എസ് സുനിൽകുമാർ അറസ്റ്റിൽ. തൃശ്ശൂർ വെസ്റ്റ് പോലീസാണ് കണ്ണൂരിൽ നിന്ന് സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ വിദ്യാർഥികൾ സമരം പ്രഖ്യാപിച്ചിരുന്നു പീഡനക്കുറ്റത്തിന് പോലീസ് എഫ് ഐ ആർ ഇട്ടതിന് പിന്നാലെ സുനിൽകുമാറിനെ യൂണിവേഴ്‌സിറ്റി സസ്‌പെൻഡ് ചെയ്തിരുന്നു. സുനിൽകുമാർ നേരത്തെയും വിദ്യാർഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥ് വെളിപ്പെടുത്തി. വാട്‌സാപ്പിൽ സുനിൽകുമാർ അയച്ച മെസേജുകൾ പങ്കുവെച്ചായിരുന്നു ആരോപണം. ഒന്നാം…

Read More

വയനാട്ടിൽ 47 പേര്‍ക്ക് കൂടി കോവിഡ്; 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ 46 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതില്‍ 866 പേര്‍ രോഗമുക്തരായി. ചികിത്സക്കിടെ അഞ്ചു പേര്‍ പേര്‍ മരണപ്പെട്ടു. 322 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 313…

Read More