കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

  മലപ്പുറം നിലമ്പൂരിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുഴയിലാണ് ജഡം കണ്ടത്തിയത്. ആനക്കുട്ടിക്ക് ഒരാഴ്ച്ച പ്രായം തോന്നിക്കും. പുഴ കടക്കുന്നതിനിടയിൽ ആന കൂട്ടത്തിൽ നിന്ന് ഒഴുകി വന്നതാകാം കുട്ടിയാന എന്നാണ് സംശയിക്കുന്നത്.      

Read More

കശുവണ്ടി ഇങ്ങനെ തേച്ചാല്‍ മുഖം വെളുവെളുക്കും; വീട്ടില്‍ തന്നെ ഉപയോഗിക്കാം

ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒരു ഡ്രൈ ഫ്രൂട്ടാണ് കശുവണ്ടി. എന്നാല്‍ ആരോഗ്യത്തിന് മാത്രമല്ല, നിങ്ങളുടെ സൗന്ദര്യം കൂട്ടാനും കശുവണ്ടി ഗുണം ചെയ്യും. കശുവണ്ടിയില്‍ ചര്‍മ്മം ആരോഗ്യവും തിളക്കവുമാക്കുന്ന മികച്ച പോഷകങ്ങള്‍ നിറഞ്ഞിരിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കള്‍ മുതല്‍ മറ്റ് പ്രധാന മൈക്രോ ന്യൂട്രിയന്റുകള്‍ വരെ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ സിങ്ക്, മഗ്‌നീഷ്യം, സെലിനിയം, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ സി തുടങ്ങിയ ധാതുക്കളുമുണ്ട്. കശുവണ്ടി ശരീരത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും അതുവഴി സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കശുവണ്ടി സ്വാഭാവികമായും തിളക്കമുള്ള…

Read More

പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനുവേണ്ടി വ്യാജപ്രചാരണങ്ങൾ നടത്തുന്നു: മേയര്‍ ആര്യ രാജേന്ദ്രന്‍

  തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടില്‍ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം നടന്നതിന് പിറകെയാണ് മെയറുടെ പ്രതികരണം. കൌണ്‍സിലര്‍മാര്‍ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. ‘കൌണ്‍സില്‍ യോഗത്തിൽ വിജയകരമായി അജണ്ടകൾ പൂർത്തിയാക്കാൻ സാധിച്ചു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ കഴമ്പില്ല. ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. തുടര്‍ നടപടിയുമായി…

Read More

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യശ്രമം നടത്തിയ ദമ്പതികളിൽ ഭർത്താവ് മരിച്ച. പോങ്ങിൽ സ്വദേശി രാജനാണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരുവൃക്കകളും തകരാറിലായതാണ് മരണകാരണം. തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും ശരീരത്ത് പെട്രൊളൊഴിച്ചത്. കയ്യിലുണ്ടായിരുന്ന ലൈറ്റർ ഇവർ കത്തിച്ച് പിടിക്കുകയും ചെയ്തു. ഇത് പോലീസ് തട്ടി മാറ്റുന്നതിനിടെ തീ ആളുകയും ഇരുവർക്കും ഗുരുതരമായി പൊള്ളലേൽക്കുകയുമായിരുന്നു അമ്പിളി ചികിത്സയിൽ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പോലീസ് ഇടപെട്ടതോടെയാണ് തീ കൊളുത്തേണ്ടി വന്നതെന്നും രാജൻ…

Read More

കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12കാരന്റെ മൃതദേഹം ഖബറടക്കി

കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച 12 വയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കിയത്. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകരാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. മയ്യത്ത് നമസ്‌കാരം ഇതിന് മുമ്പായി നടന്നു ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിക്ക് നിപ സ്ഥിരീകരിച്ചത്. കടുത്ത ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ചാത്തമംഗലം പഞ്ചായത്തിലെ നാല്…

Read More

മസ്ജിദ് പിന്നെ സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; വിധിയിൽ ലജ്ജ തോന്നുന്നു

ബാബറി മസ്ജിദ് കേസിലെ വിധിയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂർണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു.   ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവൻ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ. പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി, ലജ്ജ തോന്നുന്നു, യെച്ചൂരി ട്വീറ്റ് ചെയ്തു   കേസിലെ എല്ലാ പ്രതികളെയും ലക്‌നൗവിലെ പ്രത്യേക കോടതി ഇന്ന് വെറുതെ വിട്ടിരുന്നു….

Read More

പെട്ടിമുടിയിൽ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ 43 ആയി

പെട്ടിമുടി ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് മാത്രം 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. 16 കുട്ടികൾ ഉൾപ്പെടെ 27 പേരെ കൂടി ഇനി കണ്ടെത്തേണ്ടതുണ്ട്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. 57 അംഗ എൻഡിആർഎഫ് ടീമും ഫയർ ഫോഴ്സ് അംഗങ്ങളും 50 അംഗ പ്രത്യേക സന്നദ്ധ സേനയും കോട്ടയത്ത് നിന്നുള്ള 24 അംഗ ടീമും തിരുവനന്തപുരത്ത് നിന്നുള്ള 27 അംഗ ടീമുമാണ്…

Read More

സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കൊവിഡ്, 14 മരണം; 2084 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2055 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂർ 222, കോട്ടയം 212, തൃശൂർ 198, തിരുവനന്തപുരം 166, കൊല്ലം 164, മലപ്പുറം 140, പാലക്കാട് 103, പത്തനംതിട്ട 80, കാസർഗോഡ് 78, ആലപ്പുഴ 62, ഇടുക്കി 62, വയനാട് 58 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.39 ലക്ഷം സാമ്പിളുകൾ; ടിപിആർ 15.48

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,556 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 764, കൊല്ലം 1523, പത്തനംതിട്ട 595, ആലപ്പുഴ 822, കോട്ടയം 1088, ഇടുക്കി 420, എറണാകുളം 2292, തൃശൂർ 2468, പാലക്കാട് 2291, മലപ്പുറം 2015, കോഴിക്കോട് 2138, വയനാട് 504, കണ്ണൂർ 769, കാസർഗോഡ് 867 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,75,167 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 35,29,465 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കുറ്റവിമുക്തനായതിന് പിന്നാലെ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ കോട്ടയം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ സെന്ററിൽ പാട്ടുകുർബാന അർപ്പിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. പ്രാർഥനക്ക് ശക്തിയുണ്ടെന്ന് ബോധ്യപ്പെട്ടതായും സത്യത്തെ സ്‌നേഹിക്കുന്നവർ തന്നോടൊപ്പമുണ്ടായരുന്നുവെന്നും ഫ്രാങ്കോ പ്രതികരിച്ചു കേസിൽ ഫ്രാങ്കോയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും കോടതി റദ്ദാക്കി. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് കോടതി മുറിയിലെത്തിയിരുന്നു.    

Read More