Headlines

‘കോടതി’ ചതിച്ചു ഗയ്‌സ്; ഇ ബുൾജെറ്റ് വാഹനത്തിലെ അനധികൃത ഫിറ്റിംഗുകൾ മുഴുവൻ നീക്കം ചെയ്യാൻ ഉത്തരവ്

വാഹനത്തിന് രൂപമാറ്റം വരുത്തിയെന്ന കേസിൽ വ്‌ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർക്ക് തിരിച്ചടി. വാഹനത്തിലെ അനധികൃതമായ മുഴുവൻ ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് തലശ്ശേരി അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉടമയുടെ സ്വന്തം ചെലവിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവ നീക്കം ചെയ്യാനാണ് ഉത്തരവ് അനധികൃത ഫിറ്റിംഗുകൾ നീക്കിയ ശേഷം പോലീസ് സ്‌റ്റേഷനിൽ തന്നെ വാഹനം സൂക്ഷിക്കണം. ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്ത രജിസ്‌ട്രേഷൻ സ്ഥിരമായി റദ്ദാക്കാതിരിക്കാൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി ഉത്തരവിട്ടു.

Read More

ശബരിമലയിൽ ഇന്ന് മണ്ഡല പൂജ

ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ. മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടാകു. മണ്ഡലപൂജയുടെ ഭാഗമായി സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നതിനും നിയന്ത്രണമുണ്ട്. 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം. സ്പോട് ബുക്കിഗ് 2000 മാത്രം. മണ്ഡല പൂജ പൂർത്തിയാക്കി…

Read More

‘ഇനിയും വൈകിയാൽ കനത്ത വില നൽകേണ്ടി വരും, സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്’; സജന ബി. സാജൻ

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിനിടെ മറ്റൊരു പോസ്റ്റുമായി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി. സാജൻ. ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരുമെന്ന് യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്. ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്. ഇതൊരു സൂചനയായി മാത്രം നേതൃത്വം കാണണമെന്നും അവർ പറഞ്ഞു. നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സജന ബി. സാജൻ രം​ഗത്തെത്തിയിരുന്നു. ലൈംഗികാരോപണ വിവാദത്തിൽ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും സജന ബി…

Read More

21 മുതൽ ഓൺലൈൻ ക്ലാസുകൾ, അധ്യാപകർ ഹാജരാകണം; മാർഗരേഖ പുറത്തിറക്കി

കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടച്ച സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ സംസ്ഥാന സർക്കാർ പുറത്തിറക്കി. ഒന്ന് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്‌കൂളുകളടച്ചത്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതി ഗതികൾ വിലയിരുത്തിയ ശേഷം സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും അതേസമയം 10, 11, 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും. കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിക്കുന്നതുമാണ്. പഠനത്തുടർച്ച ഉറപ്പുവരുത്തണം….

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 320 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 37,480 രൂപയിലെത്തി. 4685 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച പവന് 200 രൂപ കൂടിയിരുന്നു. ഇന്നലെ 37,800 രൂപയിലാണ് വിൽപ്പന നടന്നത്. ആഗസ്റ്റിൽ ഏറ്റവും ഉയർന്ന വിലയായ 42,000 രൂപയിൽ സ്വർണമെത്തിയിരുന്നു. കഴിഞ്ഞ 22 ദിവസത്തിനിടെ 4725 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

ലഖിംപൂരിലേക്ക് കർഷക മാർച്ച് ആഹ്വാനം ചെയ്തു; ട്രെയിൻ തടയും

യുപിയിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 18 ന് ‘റെയിൽ റോക്കോ’ (ട്രെയിൻ തടയൽ) ആഹ്വാനം ചെയ്ത് കർഷക സംഘങ്ങൾ. ഒക്ടോബർ 26 ന് ലക്‌നൗവിൽ മഹാപഞ്ചായത്തും നടത്തും. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നും എഫ്ഐആറിൽ കൊലക്കേസ് പ്രതിയായി പേരെടുത്തിട്ടും സ്വതന്ത്രനായി തുടരുന്ന അജയ് മിശ്രയുടെ മകൻ ആശിഷിനെ അറസ്റ്റ് ചെയ്യണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. “രാജ്യത്തുടനീളമുള്ള കർഷകർ ഒക്ടോബർ 12 ന് ലഖിംപൂർ…

Read More

കരൂരിലേത് മനുഷ്യനിർമിത ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി

കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിൽ പൊതുനിരത്തിലെ റാലിയ്ക്കും പാർട്ടി പരിപാടികൾക്കും ഹൈക്കോടതി തടയിട്ടു.പൊതുമാനദണ്ഡം പുറത്തിറക്കും വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കരൂരിലേത് മനുഷ്യനിർമിത ദുരന്തമെന്ന് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദുരന്തത്തിന് പിന്നാലെ വിജയ് ഉൾപ്പെടെയുള്ള നേതാക്കൾ മുങ്ങി. ഇത് എന്ത് രാഷ്ട്രീയ പാർട്ടിയെന്നും കോടതി പരിഹസിച്ചു. വിജയ്‌ക്കെതിരെ കേസെടുക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി വിമർശിച്ചു. പരിപാടിയുടെ സംഘാടകർ എന്ന നിലയിൽ ടിവികെ നേതാക്കൾക്ക് ജനങ്ങളോട് ഉത്തരവാദിത്വം ഇല്ലേ എന്ന്…

Read More

വയനാട് ജില്ലയില്‍ 1196 പേര്‍ക്ക് കോവിഡ്:1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി. 33078 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12975 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12067 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More

അറബിക്കടലിൽ ചക്രവാത ചുഴി; ദിനംപ്രതി ശക്തിയാർജിച്ച് മഴ

അടുത്ത 12 മണിക്കൂറിനുള്ളിൽ ആൻഡമാനിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്തിച്ചേരും. ഇത് ശക്തി കൂടി തീവ്രന്യൂനമർദമായേക്കും. അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Read More

സിപിഐ മന്ത്രിമാരിൽ വീണ്ടും മത്സരിക്കുക ഇ ചന്ദ്രശേഖരൻ മാത്രം; സുനിൽകുമാറും രാജുവും ഇത്തവണയുണ്ടാകില്ല

മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല 17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന…

Read More