കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പര്യടനം നിർത്തിവെച്ച സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവസാന വട്ട ഓട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർഥി തന്നെ കിടപ്പിലായത് യുഡിഎഫ് ക്യാമ്പിലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷൻ മുൻ മേയർ കൂടിയാണ് ചമ്മിണി.

Read More

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

  വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ എത്തിയില്ല. വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളിൽ‌ അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.     സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഇന്നും നാളെയും ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പതിവായി…

Read More

കോട്ടയത്ത് ഗർഭിണിക്ക് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതായി പരാതി

കോട്ടയത്തെ സ്വകാര്യ ആശുപത്രികളുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക വിമർശനം. കൊവിഡിനെ തുടർന്ന് അടച്ച കോട്ടയം അരവിന്ദ ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന രോഗികൾക്ക് മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഗർഭിണി മൂന്ന് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇവരെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഒമ്പത് മാസം ഗർണിയായ യുവതിയോടെയിരുന്നു ആശുപത്രികളുടെ ക്രൂരത. മനുഷ്യത്വമില്ലാതെ സ്വകാര്യ ആശുപത്രികൾ പെരുമാറിയതോടെ മാനസികമായി തളർന്നതായി ബന്ധുക്കൾ പറയുന്നു. അരവിന്ദ ആശുപത്രിയിൽ ഒരു ദിവസം ചെക്കപ്പിന് പോയത് ചൂണ്ടിക്കാട്ടിയാണ്…

Read More

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഈ മാസം ഇരുപതിലേക്കു മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളജ് തുറക്കുന്നത് നീട്ടിയത്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം…

Read More

കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More

സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നല്‍ മുന്നറിയിപ്പ്; രണ്ട് മണി മുതല്‍ രാത്രി 10 വരെ അതീവ ജാഗ്രത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ…

Read More

സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങി മഞ്ഞുമ്മൽ ബോയ്സ്. മികച്ച ചിത്രം ഉൾപ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി. മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 128 ചിത്രങ്ങളിൽ നിന്നാണ്…

Read More

ചെന്നിത്തലക്ക് പൊതുപ്രവർത്തനം നടത്താൻ എന്റെ മറ ആവശ്യമില്ല: തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻ ചാണ്ടി

  രമേശ് ചെന്നിത്തലയെ വിമർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടി നൽകി ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതുപ്രവർത്തനം നടത്താൻ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ ആരുടെയെങ്കിലും മറ വേണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനോട്…

Read More

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം. രാജ്യത്തേയ്ക്ക് വരുന്നതിന്റെ 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനയിലും പിന്നീട് എട്ടാം ദിവസം നടത്തുന്ന…

Read More

വയനാട് ജില്ലയില്‍ 388 പേര്‍ക്ക് കൂടി കോവിഡ്;75 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.04.21) 388 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 75 പേര്‍ രോഗമുക്തി നേടി. 382 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 32320 ആയി. 28726 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3086 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2823 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട…

Read More