Headlines

‘കാര്യങ്ങൾ ശുഭപ്രതീക്ഷയിലേക്ക്; മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കും’; ഡി രാജ

പിഎം ശ്രീ പദ്ധതി ധാരണാപത്രം സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ശുഭപ്രതീക്ഷയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണും. വാർത്താ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിക്കുമെന്ന് ഡി രാജ മാധ്യമങ്ങളോ‍ട് പറഞ്ഞു. സിപിഐഎമ്മും സിപിഐയും ഒരുപോലെ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.മന്ത്രിസഭ ഉപസമിതിയുടെ അടക്കം കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കും. ധാരണാപത്രത്തിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന…

Read More

അയോധ്യ ഭൂമി കുംഭകോണം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

  രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്ന അയോധ്യയിലെ പ്രദേശത്തെ ഭൂമി ഇടപാടുകളിൽ വ്യാപക ക്രമക്കേട് എന്ന ആരോപണത്തിൽ അന്വേഷണം. രാമക്ഷേത്ര ഭൂമിയ്ക്ക് സമീപം ബിജെപി നേതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ വ്യാപകമായി ഭൂമി വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യോഗി സർക്കാർ അന്വേഷണത്തിന് നിർദേശിച്ചത്. ആരോപണങ്ങളിൽ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. ഒരാഴ്ചയ്ക്കകം വ്യക്തമായ രേഖകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി (റവന്യൂ) മനോജ് കുമാർ…

Read More

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി

ജെഎസ്‌കെ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി.എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ‘ജാനകി’ എന്ന പൊതുനാമം എങ്ങനെയാണ് മതത്തിന്റെ പേരിലേക്ക് മാറുന്നതെന്നും ‘രംലക്കൻ’ എന്ന പേരിൽ സിനിമയുണ്ട്, പിന്നെ എന്താണ് ‘ജാനകി’ എന്ന പേരിൽ കുഴപ്പമെന്നും കോടതി ചോദിച്ചു. സിനിമയിൽ ബലാത്സംഗത്തിനിരയായ കഥാപാത്രത്തിന്റെ പേരാണ് ‘ജാനകി’, അതുകൊണ്ടാണ് മാറ്റാൻ നിർദേശിച്ചതെന്നുമാണ് സെൻസർ ബോർഡിന്റെ വാദം. ‘ജാനകി’ എന്ന പേരിന് പകരം മറ്റേതെങ്കിലും പേര് ഉപയോഗിച്ചാൽ പ്രശ്‌നം ഇല്ലയോ എന്നും കോടതി…

Read More

തിരുവനന്തപുരം വിമാനത്താവള കെെമാറ്റം; സർക്കാരിന് അടിയന്തര സ്റ്റേ ഇല്ല

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടിയില്‍ അടിയന്തരമായി സ്റ്റേ അനുവദിക്കാതെ ഹെെക്കോടതി. സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിൽ വിശദമായ വാദം കേട്ട ശേഷം തീരുമാനം എടുക്കാമെന്നാണ് കോടതി നിലപാട്. ആവശ്യമുള്ള രേഖകൾ ഹാജരാക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസ് സെപ്റ്റംബര്‍ 15ന് പരിഗണിക്കും.   അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപ്പിക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോർട്ട് സർക്യൂട്ട് അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത് സീല് വെച്ച കവറിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിയിട്ടില്ല. ഫയലുകൾ മാത്രമാണ് കത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ പ്രാഥമിക റിപ്പോർട്ടിൽ തീടിപിത്തത്തിന് കാരണമായി പറഞ്ഞിരുന്നത് ഷോർട്ട് സർക്യൂട്ട് എന്നായിരുന്നു. ഇതിനെ തള്ളിയാണ് ഫോറൻസിക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.  

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വെച്ച് ബിഷപ് സ്ഥാനത്തുള്ള പ്രതി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. നാല് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു….

Read More

‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത പ്രതിഛായ സിനിമയെ പ്രശംസിച്ച് എഴുത്തുകാരി കെ.പി. സുധീര. സുധീര പറഞ്ഞ വാക്കുകൾ പങ്കുവെച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പ്രതിഛായയുടെ റിലീസ് ദിവസം മുതൽ ധാരാളം സന്ദേശങ്ങൾ തനിക്കുവരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിച്ചു. കെ.പി. സുധീരയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നതായും ബാലചന്ദ്ര മേനോൻ പറഞ്ഞു.രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം…

Read More

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലാണ് വിജിലൻസ് റെയ്ഡിനെത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് എടുത്ത പുതിയ കേസിലാണ് റെയ്‌ഡെന്നാണ് വിവരം ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇവിടെ പരിശോധന

Read More

വിഡി സതീശനെയല്ലാതെ രാഹുല്‍ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല, മറ്റാരെ കൊണ്ടുവന്നാലും ജനം പൊറുക്കില്ല: നടന്‍ സിദ്ദിഖ്

  മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വി ഡി സതീശനെ തന്നെ തിരഞ്ഞെടുക്കണമെന്ന് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ച് നടന്‍ സിദ്ദിഖ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനെയല്ലാതെ മറ്റൊരാളെ ജനം ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു മാറ്റം വന്നാല്‍ ജനം സഹിക്കുകയോ പൊറുക്കുകയോ ചെയ്യില്ലെന്നുമാണ് സിദ്ദിഖ് പറയുന്നത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന കാരണം വി ഡി സതീശനെന്ന് ഉറച്ച് വിശ്വസിക്കുന്നു. അധികാര വടംവലിക്കിടയില്‍, ഗ്രൂപ്പ് കളിച്ചും കുതികാല്‍ വെട്ടിയും മറ്റൊരാള്‍ ആ…

Read More

ലഖിംപൂര്‍ കര്‍ഷക കൊലപാതകം: സ്വമേധയാ സുപ്രീംകോടതി കേസെടുത്തു

  ലഖിംപൂരില്‍ കര്‍ഷകരെ വാഹനംകയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹരജി നാളെ പരിഗണിക്കും. ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധ സമരം നടത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ വാഹനം ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. വാഹനമോടിച്ചത് അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അദ്ദേഹത്തിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. അതിനിടെ…

Read More