ഇന്ത്യന്‍ അത്‌ലറ്റിക്സ് പരിശീലകന്‍ നിക്കോളായ് സ്നെസറോവ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ അത്‌ലറ്റിക്സ് പരിശീലകന്‍ നിക്കോളായ് സ്നെസറോവ് (72) അന്തരിച്ചു. ഇദ്ദേഹത്തെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പട്യാലയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സിലെ ഹോസ്റ്റല്‍ മുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Read More

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം; വാഹനങ്ങൾ തകർന്നു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്‌ഫോടനം. അബ്ദുൽകലാം റോഡിലെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ച് കാറുകളുടെ ചില്ലുകൾ തകർന്നു. എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. ഇസ്രായേൽ എംബസി അടക്കം സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖല എപ്പോഴും കനത്ത സുരക്ഷാ വലയത്തിലാകും. വിജയ് ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് സ്‌ഫോടനമുണ്ടായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലുള്ളപ്പോഴാണ് സ്‌ഫോടനം നടന്നതും നടപ്പാതയിൽ ഉപേക്ഷിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സ്‌ഫോടനത്തിന്…

Read More

ബാലരാമപുരത്ത് 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; കൊലപാതകം ശ്രീതുവിന്റെ അറിവോടെ, പിതാവിന്റെ DNA യുമായി ബന്ധമില്ലെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്. നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുഞ്ഞിനെ ഒഴിവാക്കാൻ ഇതാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുകയാണ്. പാലക്കാട് നിന്നാണ് അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയാണ് ഹരികുമാർ. നേരത്തെ കേസിൽ ശ്രീതുവിനെ പൊലീസ് പ്രതിചേർത്തിരുന്നില്ല….

Read More

ബന്ധുനിയമന വിവാദം: കെ ടി ജലീലിന്റെ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല; ഹർജി പിന്‍വലിച്ചു

  ന്യൂഡല്‍ഹി: ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി വിധിയെയും ലോകായുക്തയുടെ കണ്ടെത്തലിനെയും ചോദ്യം ചെയ്തുകൊണ്ട് മുന്‍മന്ത്രി കെ ടി ജലീല്‍ സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നതിന് സുപ്രീം കോടതി വിസമ്മതിച്ചു. ബന്ധുവല്ലായിരുന്നുവെങ്കില്‍ വാദങ്ങള്‍ പരിഗണനക്കെടുക്കാമെന്ന് മാത്രമാണ് ഹർജി സംബന്ധിച്ച് സുപ്രീം കോടതി പറഞ്ഞത് തുടര്‍ന്ന് ഹർജി കെ ടി ജലീല്‍ പിന്‍വലിച്ചു. തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഹർജിയില്‍ പറഞ്ഞിരുന്നത്. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം…

Read More

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നും കമ്മീഷൻ വ്യക്തമാക്കി. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനായി ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജ് തയ്യാറായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടറൽ കോളേജ്. ഇന്ത്യ ഭരണഘടനയുടെ അനുചേദം 324 പ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്…

Read More

വിമാനത്താവളം സ്വകാര്യവത്ക്കരണം: പ്രതിഷേധാർഹമെന്ന് സ്റ്റാലിൻ

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളമുൾപ്പെടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം. അതേസമയം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

Read More

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

സമൂഹമാധ്യമങ്ങളിൽ ഒരു വൈറസിനെ കുറിച്ച് വലിയ ചർച്ചയാണ് ഇപ്പോൾ. ഹാന്റ വൈറസ്. ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിലാണ് ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ചത്. 149 അംഗ ക്രൂസ് സംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്താണ് ഹാന്റ വൈറസ്? എങ്ങനെയാണ് ഇത് പകരുക? എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം? പരിശോധിക്കാം.എലികളുടെ മൂത്രത്തിലും കാഷ്ഠത്തിലുമാണ് ഹാന്റ വൈറസിന്റെ സാന്നിധ്യമുള്ളത്. ഇവ ഉണങ്ങി പൊടിപടലങ്ങളായി മാറുകയും മനുഷ്യർ…

Read More

യുപിയില്‍ 2017 മുതല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 238 ക്രിമിനലുകള്‍ എന്ന് ഡിജിപി; പരുക്കേറ്റത് 9467 പേര്‍ക്ക്

ഉത്തര്‍പ്രദേശില്‍ കുറ്റവാളികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 238 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. 2017 മുതല്‍ ഇതുവരെ മാത്രം പൊലീസും ക്രിമിനല്‍ സംഘങ്ങളും തമ്മില്‍ 15000ലേറെ ഏറ്റുമുട്ടലുകള്‍ നടന്നെന്നാണ് കണക്കുകള്‍. 9000ലേറെ കുറ്റവാളികള്‍ക്ക് പൊലീസില്‍ നിന്നും കാലില്‍ വെടിയേറ്റിട്ടുണ്ട്. ഡിജിപി രാജീവ് കൃഷ്ണ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരങ്ങളുള്ളത്. പിടികിട്ടാപ്പുള്ളികള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെയാണ് ഇത്തരം ഓപ്പറേഷനുകള്‍ നടന്നതെന്ന് ഡിജിപി വ്യക്തമാക്കി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14,973 ഓപ്പറേഷനുകള്‍ നടത്തി. 30,694 ക്രിമിനലുകളെ പിടികൂടാന്‍ സാധിച്ചു. പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിച്ച 9467…

Read More

ആരാകും ഇന്ത്യയുടെ ഉപരാഷ്ട്രപതി; തിരഞ്ഞെടുപ്പ് നാളെ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2. 30 പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്ത്യ സഖ്യ അംഗങ്ങൾക്കായി തിരഞ്ഞെടുപ്പിനായുള്ള ‘മോക്ക് പോൾ’ നടത്തും. ഇന്ന് വൈകീട്ട് 7.30 ന് പ്രതിപക്ഷ അംഗങ്ങൾക്കായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അത്താഴവിരുന്ന് നൽകും. എൻ‌ഡി‌എ സ്ഥാനാർഥി സി പി രാധാകൃഷ്ണനും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി ബി സുദർശൻ റെഡ്ഡിയും തമ്മിലാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെട്ട ഇലക്ട്രോറൽ കോളജിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. എന്നാൽ…

Read More

ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

കൊച്ചി: ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറത്താണ് തീപിടുത്തം ഉണ്ടായത്.മുകൾ നിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തേക്ക് എത്തിക്കുകയാണ് ഇപ്പോൾ. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല

Read More